- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യരാത്രിയിലെ രംഗങ്ങൾ കാണാൻ ഏണിവെച്ച് അകത്ത് കയറി; കാത്തിരുന്ന് മടുത്ത യുവാവ് വധൂവരന്മാർ എത്തും മുൻപേ ഉറങ്ങിപോയി; കൂർക്കംവലി വില്ലനായപ്പോൾ പയ്യന്നൂരിൽ സംഭവിച്ചത്
പയ്യന്നൂർ: ആദ്യരാത്രി രംഗങ്ങൾ നേരിട്ട് കാണുവാൻ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയിലായി. യുവാവിന്റെ ഉറക്കവും കൂർക്കം വലിയും അരങ്ങ് തകർത്തപ്പോളാണ് സംഭവം വീട്ടുകാരുടെ കണ്ണിൽ പെട്ടത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം.
വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തും മുൻപേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു. അതേസമയം, രാത്രി 10ന് തന്നെ ലൈറ്റുകൾ ഓഫ് ചെയ്യണമെന്ന് ഇയാൾ വീട്ടിലെത്തി മുൻകൂറായി നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടുണ്ട്.വധൂവരന്മാർ എത്തും മുൻപേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു.
എന്നാൽ ദമ്പതികൾ എത്താൻ വൈകിയത് ഇയാൾക്ക് തിരിച്ചടിയാവുകയായിരുന്നു. യുവാവ് ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂർക്കം വലിയായിരുന്നു. കൂർക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പൊലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേൽപ്പിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്ന രംഗങ്ങൾ ആരോ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതോടെ അത് നവമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
മറുനാടന് മലയാളി ബ്യൂറോ