ഓക്ക്‌ലാൻഡ്: നിലവിലുള്ള ദേശീയ പതാകയ്ക്കു പകരം പുതിയ പതാക തെരഞ്ഞെടുക്കാനുള്ള ആദ്യഘട്ട വോട്ടിംഗിൽ വെള്ളയും കറുപ്പും  നീലയും കലർന്ന ഡിസൈൻ ഒന്നാം സ്ഥാനത്തെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ രൂപീകരിച്ച ന്യൂസിലാൻഡ് പതാകയിൽ ബ്രിട്ടന്റെ യൂണിയൻ ജാക്കും ഉൾപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങളേറെയായിട്ടും പഴയ ദേശീയ പാതകയ്ക്കു പകരം പുതിയ പതാക രൂപീകരിക്കാൻ പൊതു ജനങ്ങളിൽ നിന്ന് ഡിസൈനുകൾ സ്വീകരിക്കുകയായിരുന്നു.

നൂറുകണക്കിന് ഡിസൈനുകൾ ലഭിച്ചതിൽ അവസാനം അഞ്ച് ഡിസൈനുകൾ സർക്കാർ അംഗീകരിച്ച് റഫറണ്ടത്തിന് വിടുകയായിരുന്നു. 11നു നടന്ന ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം രണ്ടാം ഘട്ട റഫറണ്ടം മാർച്ചിൽ നടത്തും.