ഡബ്ലിൻ: സെൻട്രൽ ബാങ്കിന്റെ ലെൻഡിങ് നിയമങ്ങളിൽ കർശന നിയന്ത്രണങ്ങൾ വന്നതോടെ അതിൽ നിന്നു മോചനം നേടുന്നതിനായി പുതിയ ടാക്‌സ് റീഫണ്ട് ബേഡ്‌സ് സ്‌കീം പ്രഖ്യാപിച്ച് അയർലണ്ട് സർക്കാർ. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ടാക്‌സ് റീഫണ്ട് ബേസ്ഡ് സ്‌കീം പുതുതായി വീടു വാങ്ങുന്നവർക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് നൽകുന്നത്.

സെൻട്രൽ ബാങ്ക് ലെൻഡിങ് നിയമം മൂലം കഷ്ടപ്പെടുന്നവർക്ക് ഏറെ ആശ്വാസം പകരുന്നതാണ് സർക്കാരിന്റെ ടാക്‌സ് റീഫണ്ട് ബേഡ്‌സ് സ്‌കീം. പുതുതായി വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഇളവുകൾ ലഭിക്കുന്നതു മൂലം ഇത്തരക്കാർക്ക് ഇത് ഏറെ സൗകര്യപ്രദമാണെന്നും വിലയിരുത്തുന്നു. ഹെൽപ് ടു ബൈ സ്‌കീമിന്റെ വിശദവിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ബയേഴ്‌സിന് ടാക്‌സ് റീപെയ്‌മെന്റുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നാണ് കരുതുന്നത്. അതേസമയം സ്‌കീം ഹൗസിങ് സപ്ലൈയുമായോ ഡിമാൻഡുമായോ ഇടപെടുത്തേണ്ടി വരുമോയെന്നും ഫിനാൻസ് മിനിസ്റ്റർ മൈക്കിൾ നൂനൻ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

സർക്കാരിന്റെ പുതിയ ഹൗസിങ് ആക്ഷൻ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ സ്‌കീം നടപ്പാക്കുന്നത്. നിലവിലുള്ള ഹൗസിങ് പ്രതിസന്ധി തരണം ചെയ്യുന്നതും ലക്ഷ്യമിട്ടാണ് സ്‌കീം നടപ്പാക്കുന്നത്.