- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷമാക്കുന്ന ആദ്യ പറക്കലിലെ ആദ്യ യാത്രക്കാരൻ; ആദ്യം പറന്നുയരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുൻനിര സീറ്റും സ്വന്തമാക്കി; അഭിമാനത്തോടെ കണ്ണൂർ പള്ളിക്കുളം സ്വദേശി ഷൈജു; ഡിസംബർ ഒൻപതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി മട്ടന്നൂരും ഒരുങ്ങി
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യം പറന്നുയരുന്ന എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലെ മുൻനിരയിലെ യാത്രക്കാരൻ നാറാത്ത് സ്വദേശിയായ ഷൈജു നമ്പ്രോൻ. അബുദാബിയിലേക്കുള്ള എയർഇന്ത്യാ എക്സപ്രസ്സിന്റെ വിമാനത്തിൽ 1-ബി. സീറ്റാണ് ഷൈജുവിന് ലഭിച്ചിട്ടുള്ളത്. 1-എ, 1-സി, എന്നീ സീറ്റുകൾ വി.ഐ. പി. കൾക്കു വേണ്ടി ഒഴിച്ചിട്ടതായിരുന്നു. 9,803 രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റ് ഉറപ്പിക്കാൻ 700 രൂപ മുൻകൂറായി അടച്ച് ഷൈജു ബ്ലോക്ക് ചെയ്തിരുന്നു. അവസാന സമയം ഈ വിമാനത്തിന്റെ ചാർജ്ജ് 42,000 രൂപയിലേറെ ഉയർന്നിരുന്നു. കണ്ണൂർ യോഗശാലാ റോഡിലെ കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ് ഷൈജു. ഗൾഫിലും ട്രാവൽ ബിസിനസ്സ് നടത്തി വരുന്നു. കണ്ണൂർ പള്ളിക്കുളം സ്വദേശിയാണ് ഷൈജു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനത്തിൽ യാത്രക്കാരനാവുന്നതും മുൻസീറ്റിൽ ഇരിപ്പിടം ലഭിച്ചതും അഭിമാനത്തോടെ കാണുകയാണ് െൈഷജു. അബുദാബിയിലേക്കുള്ള എക്സ്പ്രസ്സ് വാല്യു ടിക്കറ്റിന് ബുക്കിങ് ആരംഭിച്ചപ്പോൾ 9,998.1 രൂപയായിരുന്നു. എന്നാൽ ബുക്കിങ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യം പറന്നുയരുന്ന എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലെ മുൻനിരയിലെ യാത്രക്കാരൻ നാറാത്ത് സ്വദേശിയായ ഷൈജു നമ്പ്രോൻ. അബുദാബിയിലേക്കുള്ള എയർഇന്ത്യാ എക്സപ്രസ്സിന്റെ വിമാനത്തിൽ 1-ബി. സീറ്റാണ് ഷൈജുവിന് ലഭിച്ചിട്ടുള്ളത്. 1-എ, 1-സി, എന്നീ സീറ്റുകൾ വി.ഐ. പി. കൾക്കു വേണ്ടി ഒഴിച്ചിട്ടതായിരുന്നു. 9,803 രൂപയാണ് ടിക്കറ്റ് നിരക്ക്. സീറ്റ് ഉറപ്പിക്കാൻ 700 രൂപ മുൻകൂറായി അടച്ച് ഷൈജു ബ്ലോക്ക് ചെയ്തിരുന്നു. അവസാന സമയം ഈ വിമാനത്തിന്റെ ചാർജ്ജ് 42,000 രൂപയിലേറെ ഉയർന്നിരുന്നു. കണ്ണൂർ യോഗശാലാ റോഡിലെ കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ് ഷൈജു. ഗൾഫിലും ട്രാവൽ ബിസിനസ്സ് നടത്തി വരുന്നു.
കണ്ണൂർ പള്ളിക്കുളം സ്വദേശിയാണ് ഷൈജു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനത്തിൽ യാത്രക്കാരനാവുന്നതും മുൻസീറ്റിൽ ഇരിപ്പിടം ലഭിച്ചതും അഭിമാനത്തോടെ കാണുകയാണ് െൈഷജു. അബുദാബിയിലേക്കുള്ള എക്സ്പ്രസ്സ് വാല്യു ടിക്കറ്റിന് ബുക്കിങ് ആരംഭിച്ചപ്പോൾ 9,998.1 രൂപയായിരുന്നു. എന്നാൽ ബുക്കിങ് അവസാനിക്കുമ്പേഴേക്കും ഇതിന്റെ വില 25,000 രൂപയായി കുതിച്ചുയർന്നു. ആയിരക്കണക്കിനാളുകൾ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചതോടെയാണ് ഇത്തരത്തിൽ ചാർജ്ജ് പരിധിവിട്ട് ഉയർന്നത്. ആദ്യ വിമാനത്തിൽ അബുദാബിയിലേക്ക് ടിക്കറ്റ് ലഭിച്ചതിൽ ഇരിട്ടി വള്ളിത്തോട് സ്വദേശി ജെയിൻ ജോസഫും ഏറെ സന്തോഷവാനാണ്. കഴിഞ്ഞ 15 വർഷമായി ജെയിൻ യു.കെ.യിലാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ 9 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിക്കുക.
കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാണ്. വിമാനത്താവള ടെർമിനൽ കെട്ടിടത്തിന് അരികെ തന്നെയാണ് ഉദ്ഘാടന വേദിയും പന്തലും ഒരുക്കുന്നത്. കണ്ണൂരിൽ നിന്നും ആദ്യം വിമാന യാത്ര ചെയ്യുന്നവർക്കുള്ള ബോർഡിങ് പാസ് ഉദ്ഘാടന ചടങ്ങിൽ വെച്ച് നൽകും. ചടങ്ങ് പരിസ്ഥിതി സൗഹൃദപരമാണ്. അതിനാൽ പൊതു ജനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. മട്ടന്നൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ അലങ്കരിച്ച് ആഘോഷ സമാനമാക്കാനും നഗരം സമ്പൂർണ്ണ ശുചിത്വം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങ് കണ്ണൂരിന്റെ പ്രത്യേകിച്ച് മട്ടന്നൂരിന്റെ ഉത്സവമാക്കി മാറ്റാനാണ് സംഘടകർ ഉദ്ദേശിക്കുന്നത്.
മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ മട്ടന്നൂർ ടൗൺ സ്‌ക്വയറിൽ ചേർന്ന സംഘാടകസമിതി യോഗം ഉദ്ഘാടനച്ചടങ്ങിനുവേണ്ട ക്രമീകരണങ്ങൾക്ക് രൂപം നൽകി. ഒരുലക്ഷം പേർ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് ഒരുക്കുന്നത്. ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കുന്നത്.
10ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അബുദാബിയിലേക്കുള്ള വിമാനം കണ്ണൂരിൽനിന്ന് പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്നാണ് എ.ടി.സി. കെട്ടിടത്തിന് സമീപം സജ്ജീകരിക്കുന്ന വേദിയിൽ ഉദ്ഘാടനച്ചടങ്ങ് നടക്കുക. ആദ്യവിമാനത്തിലെ യാത്രക്കാരെ ടെർമിനൽ കെട്ടിടത്തിൽ ബോർഡിങ് പാസ് നൽകി സ്വീകരിക്കും. ഉദ്ഘാടനത്തിനുശേഷം കലാപരിപാടികളും അരങ്ങേറും.
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി മട്ടന്നൂർ നഗരത്തിലും കീഴല്ലൂരിലും വൈദ്യുതാലങ്കാരങ്ങൾ ഏർപ്പെടുത്തും. ഡിസംബർ എട്ടിന് മട്ടന്നൂരിൽ വിളംബര സാംസ്‌കാരിക ഘോഷയാത്ര നടത്താനും തീരുമാനമായി. ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടത്തുക.
മന്ത്രി ഇ.പി.ജയരാജൻ ചെയർമാനും കിയാൽ എം.ഡി. വി.തുളസീദാസ് ജനറൽ കൺവീനറും കളക്ടർ മിർ മുഹമ്മദലി കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. ജില്ലയിലെ മന്ത്രിമാർ, എംപി.മാർ, എംഎൽഎ.മാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളായിട്ടുള്ളതാണ് സംഘാടക സമിതി.

