- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫിഷർ പത്താം വാർഷികം ആഘോഷിച്ചു
ദോഹ. ഖത്തറിന്റെ അഭിമാന പദ്ധതികളായ ദോഹാ ഇന്റർനാഷണൽ എയർപോർട്ട്, മുശൈരിബ് പ്രൊജക്ട് എന്നിവയിലെ വിജയകരമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഖത്തർ മെട്രോ റെയിൽ, ഖത്തർ യൂണിവേർസിറ്റി, മാൾ ഓഫ് ഖത്തർ, ദോഹ പോർട്ട്, ഖത്തർ യൂണിവേഴ്‌സിറ്റി മുതലായ സ്വപ്‌ന പദ്ധതികളുടെ ഭാഗമാവുകയും ചെയ്ത ജർമൻ കമ്പനിയായ ഫിഷർ ഖത്തറിലെ വിജയകരമായ പ്രവർത്തനങ്ങളുടെ പത
ദോഹ. ഖത്തറിന്റെ അഭിമാന പദ്ധതികളായ ദോഹാ ഇന്റർനാഷണൽ എയർപോർട്ട്, മുശൈരിബ് പ്രൊജക്ട് എന്നിവയിലെ വിജയകരമായ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഖത്തർ മെട്രോ റെയിൽ, ഖത്തർ യൂണിവേർസിറ്റി, മാൾ ഓഫ് ഖത്തർ, ദോഹ പോർട്ട്, ഖത്തർ യൂണിവേഴ്‌സിറ്റി മുതലായ സ്വപ്‌ന പദ്ധതികളുടെ ഭാഗമാവുകയും ചെയ്ത ജർമൻ കമ്പനിയായ ഫിഷർ ഖത്തറിലെ വിജയകരമായ പ്രവർത്തനങ്ങളുടെ പത്താം വാർഷികം ദോഹാ ഷെറാട്ടൺ ഹോട്ടലിൽ സമുചിതമായി ആഘോഷിച്ചു.
ഫിഷർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന മുന്നൂറോളം കമ്പനികളുടെ പ്രതിനിധികൾ സംബന്ധിച്ച പരിപാടിയിൽ വിവിധ ഫിഷർ ഉൽപന്നങ്ങളുടെ സ്വഭാവ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെമിനാറും ചർച്ചകളും നടന്നു. കിടമൽസരമാണ് മാർക്കറ്റിൽ നടക്കുന്നതെങ്കിലും മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുന്ന ജർമൻ ഉൽപന്നമായതിനാൽ ഫിഷർ ഉൽപന്നങ്ങൾ ഏറെ സ്വീകാര്യത നേടുന്നതായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. അഡാസ്ട്രയുമായുള്ള സംയുക്ത സംരംഭമമെന്ന നിലക്ക് ഖത്തർ മാർക്കറ്റിൽ സജീവ സാന്നിധ്യമുറപ്പിച്ച ഫിഷർ അടുത്ത വർഷം കൂടുതൽ സ്‌റ്റോറേജ് സൗകര്യങ്ങളുടെ സേവനം മെച്ചപ്പെടുത്തുമെന്ന് ഫിഷർ സെയിൽസ് മാനേജർ എം.ആർ. രതീഷ് ബാബു പറഞ്ഞു.
1948 ൽ ജർമനിയിൽ ആരംഭിച്ച ഫിഷർ 2006 ലാണ് ഖത്തറിലേക്ക് പ്രവേശിച്ചത്. തുടക്കത്തിൽ വിതരണക്കാരും ഏജന്റുമാരുമായും സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013 മുതൽ ഖത്തറിലെ നിർമ്മാണ രംഗത്ത് സജീവ സാന്നിധ്യമായ അഡാസ്ട്രയുമായി സംയുക്ത സംരംഭമായാണ് ഫിഷർ പ്രവർത്തിക്കുന്നത്. ഇതോടെ വാണിജ്യ രംഗത്ത് ഫിഷർ അതിന്റെ സാന്നിധ്യം ശക്തമാക്കിയിരിക്കുകയാണ്. ഗുണനിലവാരമുള്ള ഫിഷർ ഉൽപന്നങ്ങൾ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിക്കുന്നതും അംഗീകാരങ്ങൾ നേടിയതുമാണ്. ഖത്തറിലെ പ്രമുഖമായ മിക്ക പദ്ധതികളിലും ഫിഷറിന് പങ്കാളിത്തമുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തീകരിക്കുവാൻ ശ്രമിക്കുന്ന ഖത്തറിൽ കമ്പനിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
അഡാസ്ട്ര മാനേജിങ് ഡയറക്ടർ മുഹമ്മദ് അൻവർ സാദത്ത്, ഡയറക്ടർ നബീൽ പുത്തിലകത്ത്, ഫിഷർ പ്രതിനിധികളായ കൗസും റാവത്, അഹ്മദ് തൗഫീഖ്, മുഅ്തസ്സ,് ടെക്‌നിക്കൽ മാനേജർ ഖൽദൂൻ ബസാഹി, വെൻജുവർസ് റിസർച്ച് ഡയറക്ടർ മിബു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.