ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സർക്കാരിനെതിരെ കലാപം നടത്തുന്ന വിമതഗ്രൂപ്പുകാരായ കമുയിന എൻസാപുക്കാർ ഒരു യുവതിയെ നഗ്‌നയാക്കി ജനക്കൂട്ടത്തിന് നടുവിലുള്ള സ്റ്റേജിലേക്ക് കൊണ്ടു വന്ന് ക്രൂരപീഡനത്തിരയാക്കി വധിച്ചുവെന്ന് റിപ്പോർട്ട്. യുവതിയെ അവരുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ മകനെക്കൊണ്ട് പരസ്യമായി ബലാത്സംഗം ചെയ്യിപ്പിക്കുകയും അതിന് ശേഷം ഇരുവരെയും ചാട്ടവാറടിക്ക് വിധേയമാക്കി തലവെട്ടിക്കൊന്ന് ചോര കുടിക്കുകയും ചെയ്യുന്ന പൈശാചികമായ വീഡിയോ പുറത്ത് വന്നിട്ടുമുണ്ട്. അനുവദിക്കാത്ത മീൻ തങ്ങൾക്ക് വിളമ്പിയതിന്റെ പേരിലാണ് ഇവരെ ഈ ക്രൂര പീഡനത്തിനും കൊലയ്ക്കും വിധേരാക്കിയിരിക്കുന്നത്.

ഇവിടുത്തെ കാസായ്ഓക്‌സിഡന്റൽ പ്രവിശ്യയിലെ ല്യൂയ്‌ബോയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ 8നാണ് സംഭവം അരങ്ങേറിയിരിക്കുന്നതെങ്കിലും അതിന്റെ വീഡിയോ ഈ അടുത്തിടെയാണ് വാട്‌സാപ്പിൽ പ്രചരിച്ചിരിക്കുന്നത്. സ്ത്രീയുടെ റസ്റ്റോറന്റിൽ ഈ റിബൽ ഗ്രൂപ്പുകാർ സന്ദർശിച്ചപ്പോൾ അവർക്ക് നിരോധിത മത്സം വിളമ്പിയതാണ് റിബൽ ഗ്രൂപ്പുകാരെ പ്രകോപിതരാക്കിയത്. സ്ത്രീയുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയുടെ മകനും അവിടെ ആ ദിവസം ജോലി ചെയ്തതിനാൽ റിബൽ ഗ്രൂപ്പുകാർ ഇരുവരെയും പിടിച്ച് കൊണ്ട് പോയി തടവിലാക്കുകയും ശിക്ഷാവിധി നടപ്പിലാക്കുകയുമായിരുന്നു.

റിബൽ ഗ്രൂപ്പിന്റെ തലവനായ കാലംബ കാംബാൻഗോമ സ്ത്രീയെ തലമുടിയിൽ ചുറ്റിപ്പിടിച്ച് നഗ്‌നയാക്കി പിടിച്ച് വലിച്ച് ശിക്ഷാ സ്ഥലത്തേക്ക് കൊണ്ടു വരുകയാണ് ചെയ്യുന്നത്. മറ്റേ ചെറുപ്പക്കാരനുമായി പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ റിബൽ ഗ്രൂപ്പുകാർ യുവതിയെ നിർബന്ധിക്കുന്നതും കാണാം. കൊല ചെയ്യപ്പെട്ട ചെറുപ്പക്കാരന് ഏതാണ്ട് 20ന് അടുത്താണ് പ്രായം. ഇവരുടെ കൊലയ്ക്ക് ശേഷം നിരവധി റിബലുകൾ ഇവരുടെ രക്തം കുടിക്കുന്നുണ്ട്. ചിലർ ചെറുപ്പക്കാരന്റെ തല ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൃതദേഹങ്ങൾ പ്രാദേശിക സെമിത്തേരിയിലേക്ക് നീക്കുന്നത് മുമ്പ് രണ്ട് ദിവസം പരസ്യമായി അവിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

കമുയിനക്കാർ ല്യൂയ്‌ബോ ടൗൺ പിടിച്ചെടുത്തിരുന്നത് മാർച്ച് 31നായിരുന്നു. തുടർന്ന് നഗരത്തിന്റെ നിയന്ത്രണം 20 ദിവസത്തോളം ഇവരുടെ കൈകളിലായിരുന്നു. വെറും 40,000 പേരാണീ നഗരത്തിൽ കഴിയുന്നത്. തുടർന്ന് ഏപ്രിൽ 19ന് കോൻഗോലെസ് ആർമി പട്ടണം ഇവരിൽ നിന്നും തിരിച്ച് പിടിക്കുകയായിരുന്നു. ഇവരുടെ ഇത്രയും ദിവസത്തെ ഭരണത്തിനിടെ അവർ പത്ത് പേരെ വധിച്ചിരുന്നു. ഇതിൽ രണ്ട് പൊലീസ് ഓഫീസർമാരും ല്യൂബോ അഡ്‌മിനി്രേട്രറ്ററുടെ ഭാര്യയും ഉൾപ്പെടുന്നു. ഇതിനിടെ ഇവർ ഇവിടുത്തെ കെട്ടിടങ്ങളിൽ ചിലത് കത്തിക്കുകയും പ്രാദേശിക ചർച്ചിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കൂടാതെ ആളുകൾ ജോലിക്ക് പോകുന്നതും കുട്ടികൾ സ്‌കൂളിൽ പോകുന്നതും ഇവർ നിരോധിക്കുകയും ചെയ്തിരുന്നു. പ്രാദേശിക ഗോത്രവർഗ തലവനായ കമുയിന എൻസാപുവിനെ കോൻഗോലെസ് ആർമി 2016 ഓഗസ്റ്റിൽ വധിച്ചതിനെ തുടർന്നാണ് ഇവിടെ സർക്കാരിനെതിരെ വിമതകലാപം ആരംഭിച്ചിരിക്കുന്നത്.ഇവിടുത്തെ പ്രസിഡന്റ് ജോസഫ് കബിലായുടെ ഭരണകൂടത്തിന് നേരെയാണ് റിബലുകൾ പ്രവർത്തിക്കുന്നത്.