- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രുചികരമായ മീൻ പൊള്ളിച്ചത്
രുചികരമായി മീൻ വറുത്തെടുക്കാൻ ആവശ്യമായ ചേരുവകൾ:- 1. നെയ്മീൻ – 4 കഷണം (കനം കുറച്ചു വട്ടത്തിൽ മുറിച്ചത്, കൂടാതെ, കരിമീൻ, ആവോലി, എന്നിവയെല്ലാം ഇതുപോലെ വറുത്തെടുക്കാം.) 2. കുരുമുളക് 1/2 റ്റീസ്പൂൺ(തരുതരുപ്പായി പൊടിച്ചത്) 3. വറ്റൽമുളക് പൊടി 1 ടേബിൾ സ്പൂൺ 4. ഇഞ്ചി ½ 1 ടേബിൾ സ്പൂൺ 5. മഞ്ഞൾപ്പൊടി ½ റ്റീസ്പൂൺ 6. കറിവേപ്പില ആവശ്യത്തിന് 7. മുളകുപൊടി 1 ടേബിൾ സ്പൂൺ 8.
രുചികരമായി മീൻ വറുത്തെടുക്കാൻ ആവശ്യമായ ചേരുവകൾ:-
1. നെയ്മീൻ – 4 കഷണം (കനം കുറച്ചു വട്ടത്തിൽ മുറിച്ചത്, കൂടാതെ, കരിമീൻ, ആവോലി, എന്നിവയെല്ലാം ഇതുപോലെ വറുത്തെടുക്കാം.)
2. കുരുമുളക് 1/2 റ്റീസ്പൂൺ(തരുതരുപ്പായി പൊടിച്ചത്)
3. വറ്റൽമുളക് പൊടി 1 ടേബിൾ സ്പൂൺ
4. ഇഞ്ചി ½ 1 ടേബിൾ സ്പൂൺ
5. മഞ്ഞൾപ്പൊടി ½ റ്റീസ്പൂൺ
6. കറിവേപ്പില ആവശ്യത്തിന്
7. മുളകുപൊടി 1 ടേബിൾ സ്പൂൺ
8. ഉലുവപൊടി 1/2 റ്റീസ്പൂൺ
9. ഉപ്പ് പാകത്തിന്
10. വെളിച്ചെണ്ണ 1 കപ്പ്
മസാല പുരട്ടുന്ന വിധം
മീൻ കഷണങ്ങൾ കഴുകി വൃത്തിയാക്കി തൈരുപുരട്ടി അര മണിക്കൂർ വെക്കുക. കഴുകിയെടുത്ത കഷണംങ്ങളിലേക്ക് എല്ലാ ചേരുവകകളും കൂടിയോജിപ്പിച്ച് പുരട്ടി 2 മണിക്കൂറെങ്കിലും മൂടിവെക്കുക. കഴിവതും വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. അല്ലെങ്കിൽ ഇതേ കഷണങ്ങൾ ഒവനിൽ ഗ്രിൽ ചെയ്തു കഴിക്കവുന്നതാണ്.
പൊള്ളിക്കാൻ
സവാള നീളത്തിൽ അരിഞ്ഞത് - 1, തക്കാളി നീളത്തിൽ അരിഞ്ഞതു - 1, 2 പച്ച മുളകും ചേർത്തു വഴറ്റുക, നന്നായി ചുവന്നു കഴിയുംബോൾ അതിലേക്ക് ഒരു നുള്ളു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. ഈ വഴറ്റിയ മസാല ഒരു വാഴയിലയിലോ ഒരു അലൂമിനിയം ഫോയിലിലോ നിരത്തി അതിനു മുകളിൽ വറുത്ത മീൻ വച്ച് പോതിഞ്ഞ് ഗ്രിൽ ചെയ്യുകയോ, പരന്ന പാത്രത്തിൽ അടച്ച് എണ്ണയില്ലാതെ രണ്ടു വശവും പൊള്ളിച്ചെടുക്കുകയോ ചെയ്യാം.