- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ വറുക്കാൻ
ചേരുവകകൾ വറ്റൽമുളക് പൊടി- 1 ടീ.സ്പൂൺ മുളകുപൊടി - 1 ടീ.സ്പൂൺ ഉലുവ പൊടി - ¼ ടീ.സ്പൂൺ കുരുമുളക് പൊടി - ½ ടീ.സ്പൂൺ മഞ്ഞൾപ്പൊടി - ¼ ടീ.സ്പൂൺ ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ കൊച്ചുള്ളി ചതച്ചത്- 1 ടീ.സ്പൂൺ ഉപ്പ്- പാകത്തിന് കരിവേപ്പില - ആവശ്യത്തിന് അരപ്പ് പുരട്ടുന്ന വിധം ഏതു മീനും വെട്ടിക്കഴുകി അല്പം തൈര് പുരട്ടി വെക്കുക. തൈര് കഴുകിക്കളഞ്ഞതിനു ശേഷം എല്ലാ ചേരുവകകളും ഒരുമിച്ചു അല്പം വിന്നാഗിരിയോ, വെള്ളമോ ചേർത്ത് കുഴച്ച്, മീനിൽ പുരട്ടി ഒരു മണിക്കൂറെങ്കിലും വെക്കുക. ബാക്കി വരുന്ന അരപ്പ് ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മീൻ വറുക്കുന്നത് കഴിവതും വെളിച്ചെണ്ണയിൽ ആയാൽ സ്വാദ് കൂടും. ഗ്രിൽ ചെയ്തും കഴിക്കാം, അതിനായും വെളിച്ചെണ്ണതന്നെ ഉപയോഗിക്കുക. കുറിപ്പ്:- മീനിന്റെ സ്വാദ് ഇഞ്ചി, കൊച്ചുള്ളി, ഉലുവ എന്നിവ ചേരുന്നതുകൊണ്ട് കൂടുകയെയുള്ളു. പിന്നെ വിന്നാഗിരി ചേർത്ത് അരപ്പ് കുഴക്കുന്നതിന്റെ ഒരു കാരണം മീനിന്റെ സ്വദവേയുള്ള മണം മാറിക്കിട്ടും എന്നുള്ളതാണ്. വറക്കാനുള്ള ഇതേ അരപ്പ് പുരട്ടി വാഴയിലയിൽ ചുറ്റി പൊള്ളി
ചേരുവകകൾ
- വറ്റൽമുളക് പൊടി- 1 ടീ.സ്പൂൺ
- മുളകുപൊടി - 1 ടീ.സ്പൂൺ
- ഉലുവ പൊടി - ¼ ടീ.സ്പൂൺ
- കുരുമുളക് പൊടി - ½ ടീ.സ്പൂൺ
- മഞ്ഞൾപ്പൊടി - ¼ ടീ.സ്പൂൺ
- ഇഞ്ചി ചതച്ചത് - 1 ടീസ്പൂൺ
- കൊച്ചുള്ളി ചതച്ചത്- 1 ടീ.സ്പൂൺ
- ഉപ്പ്- പാകത്തിന്
- കരിവേപ്പില - ആവശ്യത്തിന്
അരപ്പ് പുരട്ടുന്ന വിധം
ഏതു മീനും വെട്ടിക്കഴുകി അല്പം തൈര് പുരട്ടി വെക്കുക. തൈര് കഴുകിക്കളഞ്ഞതിനു ശേഷം എല്ലാ ചേരുവകകളും ഒരുമിച്ചു അല്പം വിന്നാഗിരിയോ, വെള്ളമോ ചേർത്ത് കുഴച്ച്, മീനിൽ പുരട്ടി ഒരു മണിക്കൂറെങ്കിലും വെക്കുക. ബാക്കി വരുന്ന അരപ്പ് ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. മീൻ വറുക്കുന്നത് കഴിവതും വെളിച്ചെണ്ണയിൽ ആയാൽ സ്വാദ് കൂടും. ഗ്രിൽ ചെയ്തും കഴിക്കാം, അതിനായും വെളിച്ചെണ്ണതന്നെ ഉപയോഗിക്കുക.
കുറിപ്പ്:- മീനിന്റെ സ്വാദ് ഇഞ്ചി, കൊച്ചുള്ളി, ഉലുവ എന്നിവ ചേരുന്നതുകൊണ്ട് കൂടുകയെയുള്ളു. പിന്നെ വിന്നാഗിരി ചേർത്ത് അരപ്പ് കുഴക്കുന്നതിന്റെ ഒരു കാരണം മീനിന്റെ സ്വദവേയുള്ള മണം മാറിക്കിട്ടും എന്നുള്ളതാണ്. വറക്കാനുള്ള ഇതേ അരപ്പ് പുരട്ടി വാഴയിലയിൽ ചുറ്റി പൊള്ളിക്കുകയും ചെയ്യാം. എന്നാൽ വറുത്തമീൻ ഫിഷ് മോളിക്കറിക്ക്, വെറും ഉപ്പും മുളകുപൊടി ഉലുവ, മഞ്ഞപ്പൊടി മാത്രമെ ചേർക്കാറുള്ളു. വെളിച്ചെണ്ണയിൽ വറക്കുന്നത് സ്വാദ് ഇരട്ടിക്കുകയേയുള്ളു. വറ്റൽമുളക് മുഴുവനെ അല്പം വിന്നഗിരിയിൽ കുതിർത്ത് മിക്‌സിയിൽ എല്ലാകൂടി അരച്ചെടുത്താലും എളുപ്പമായിരിക്കും.