- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമുദ്രാതിർത്തി ലംഘിച്ചു; സെയ്ഷൽസിൽ മലയാളികൾ അടക്കം 61 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ തടവിൽ; ഇന്ത്യൻ ഹൈക്കമ്മീഷണറുടെ ഇടപെടലിൽ മോചനത്തിന് വഴിയൊരുങ്ങുന്നു

X
തിരുവനന്തപുരം: സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചതിന് സെയ്ഷൽസിൽ തടവിലായ 61 ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്‌നാട്ടുകാരുമാണ് സംഘത്തിലുള്ളത്.
കഴിഞ്ഞമാസം 22നാണ് സംഘം വിഴിഞ്ഞത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയത്. സെയ്ഷൽസ് സമുദ്രാതിർത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി കോസ്റ്റ് ഗാർഡാണ് അഞ്ചു ബോട്ടുകളാണ് പിടിച്ചെടുത്തത്്. ഇവരെ രക്ഷിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് നോർക്കയും സംസ്ഥാന സർക്കാരും സെയ്ഷെൽസിലെ ഇന്ത്യൻ ഹൈക്കമ്മീഷനും വേൾഡ് മലയാളി ഫെഡറേഷനും. ആഫ്രിക്കയിൽനിന്ന് 1500 കിലോമീറ്റർ അകലെയാണ് സെയ്ഷൽസ് ദ്വീപ് സമൂഹം.
വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികൾ. ഇവർക്കുവേണ്ട നിയമസഹായം ഒരുക്കുന്നത് വേൾഡ് മലയാളി ഫെഡറേഷനാണ്.
Next Story


