- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായം 34 കടന്നു; മൂന്നുകുട്ടികളെ നോക്കണം; എംപി എന്ന നിലയിലുള്ള കടമകകളും നിറവേറ്റണം; എന്നിട്ടും എങ്ങനെയാണ് മേരി കോം വീണ്ടും ഏഷ്യൻ ചാമ്പ്യനായത്? ഇത്രമേൽ ആവേശകരമായൊരു ജീവിത കഥ ഇന്ത്യയിൽ എവിടെകിട്ടും?
ന്യൂഡൽഹി: ഇടിക്കൂട്ടിലെ ഇതിഹാസമാണ് മേരികോം. മൂന്നുമക്കളുടെ അമ്മയും പാർലമെന്റംഗവുമൊക്കെയാണെങ്കിലും ഉത്തരവാദിത്തങ്ങൾ അവരെ ബോക്‌സിങ് റിങ്ങിൽനിന്ന് അകറ്റുന്നില്ല. 35-ാം വയസിൽ ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഴുവൻ ഇന്ത്യക്കാരുടെയും ആവേശമായി മാറിയിരിക്കുകയാണവർ. ഉത്തരകൊറിയക്കാരി കിം ഹ്യാങ്ങിനെ നിലംപരിശാക്കിക്കൊണ്ട് വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിൽ നേടിയ വിജയം, പ്രായമോ തിരക്കുകളോ മേരിയുടെ വീറിന് കുറവുവരുത്തിയിട്ടില്ലെന്ന് തെളിയിച്ചു. തിരിച്ച് നാട്ടിലെത്തിയ മേരിക്ക്, തന്റെ അഞ്ചാം കിരീട നേട്ടം ആഘോഷിക്കാൻ പോലും സമയം കിട്ടിയിട്ടില്ല. അടുത്ത വിമാനത്തിൽ അവർ ഡൽഹിയിലേക്ക് പോന്നു. എംപിയെന്ന നിലയിലുള്ള ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് സ്വിറ്റ്‌സർലൻഡിലേക്ക് പോവുകയും വേണം. ഒളിമ്പിക് കമ്മറ്റിയിൽ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ പ്രതിനിധിയായാണ് മേരി പങ്കെടുക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായെങ്കിലും മേരി കോം രാവിലെയും വ
ന്യൂഡൽഹി: ഇടിക്കൂട്ടിലെ ഇതിഹാസമാണ് മേരികോം. മൂന്നുമക്കളുടെ അമ്മയും പാർലമെന്റംഗവുമൊക്കെയാണെങ്കിലും ഉത്തരവാദിത്തങ്ങൾ അവരെ ബോക്‌സിങ് റിങ്ങിൽനിന്ന് അകറ്റുന്നില്ല. 35-ാം വയസിൽ ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മുഴുവൻ ഇന്ത്യക്കാരുടെയും ആവേശമായി മാറിയിരിക്കുകയാണവർ. ഉത്തരകൊറിയക്കാരി കിം ഹ്യാങ്ങിനെ നിലംപരിശാക്കിക്കൊണ്ട് വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിൽ നേടിയ വിജയം, പ്രായമോ തിരക്കുകളോ മേരിയുടെ വീറിന് കുറവുവരുത്തിയിട്ടില്ലെന്ന് തെളിയിച്ചു.
തിരിച്ച് നാട്ടിലെത്തിയ മേരിക്ക്, തന്റെ അഞ്ചാം കിരീട നേട്ടം ആഘോഷിക്കാൻ പോലും സമയം കിട്ടിയിട്ടില്ല. അടുത്ത വിമാനത്തിൽ അവർ ഡൽഹിയിലേക്ക് പോന്നു. എംപിയെന്ന നിലയിലുള്ള ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി യോഗത്തിൽ പങ്കെടുക്കുന്നതിന് സ്വിറ്റ്‌സർലൻഡിലേക്ക് പോവുകയും വേണം. ഒളിമ്പിക് കമ്മറ്റിയിൽ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ പ്രതിനിധിയായാണ് മേരി പങ്കെടുക്കുന്നത്.
മൂന്ന് കുട്ടികളുടെ അമ്മയായെങ്കിലും മേരി കോം രാവിലെയും വൈകിട്ടുമുള്ള പരിശീലനം മുടക്കാറില്ല. എന്നാൽ, ഇതിനിടെ, വീട്ടിലെ കാര്യങ്ങൾക്കും അവർ കുറവുവരുത്താറില്ല. ഇതിനുപുറമെയാണ് രാജ്യസഭാ എംപിയെന്ന നിലയിലുള്ള പ്രവർത്തനം. ഈ പ്രായത്തിലും കൂടുതൽ കടുത്ത എതിരാളികളെയും നേരിടാൻ താനൊരുക്കമാണെന്ന് തെളിയിച്ചുകൊണ്ടാണ് മേരി, അഞ്ചാമത് ഏഷ്യൻ സ്വർണം കഴുത്തിലണിഞ്ഞത്.
എംപിയായശേഷം പരിശീലനത്തിന് വേണ്ടത്ര സമയം കിട്ടാറുണ്ടായിരുന്നില്ല. അതിരാവിലെ പരിശീലനത്തിന് പോയി തിരിച്ച് വീട്ടിലെത്തി വേഗത്തിലൊന്ന് കുളിച്ച് റെഡിയായി നേരെ പാർലമെന്റിലേക്ക് പോവുകയാണ് മേരിയുടെ രീതി. അങ്ങനെ കഷ്ടപ്പെട്ടുനേടിയതാണ് ഈ മെഡലെന്ന് മേരി പറയുന്നു. അതുകൊണ്ടുതന്നെ ഈ മെഡലിന് മാധുര്യമേറുകയും ചെയ്യുന്നുണ്ട്. പാർലമെന്റിലിരുന്ന് ഓരോ എംപിമാരും പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാറുണ്ടെന്നും അവർ പറഞ്ഞു.
ശാരീരികക്ഷമത നിലനിർത്തുന്നതിന് നൽകുന്ന പ്രാധാന്യമാണ് തന്റെ വിജയത്തിന് അടിത്തറയെന്ന് മേരി പറഞ്ഞു. മറ്റൊന്ന് പരിചയസമ്പത്താണ്. ഏഷ്യയിലും ബോക്‌സിങ് മത്സരങ്ങൾ കൂടുതൽ കടുപ്പമേറി വരികയാണെന്ന് അവർ പറഞ്ഞു. പ്രത്യേകിച്ചും 48 കിലോ വിഭാഗത്തിൽ. എതിരാളികളെല്ലാം ഏറെക്കുറെ ഒരേ നിലവാരത്തിലുള്ളവരായിരിക്കും. എന്നാൽ, 17 വർഷത്തെ അനുഭവ സമ്പത്തുള്ള മേരി, അതിനെയൊക്കെ അതിജീവിച്ച് കിരീടത്തിലേക്ക് എത്തുകയായിരുന്നു.
2016-ലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതോടെ, മേരി കോമിന്റെ കാലം കഴിഞ്ഞുവെന്ന് എഴുതിത്ത്ത്ത്തള്ളിവരേറെയായിരുന്നു. അവരെയൊക്കെ നിശബ്ദരാക്കുന്നതാണ് ഇപ്പോഴത്തെ കിരീടനേട്ടം. രണ്ടുവർഷംകൂടി മത്സരരംഗത്ത് തുടരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മേരി പറയുന്നു. 2018-ലെ ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും വരാനിരിക്കെ, കൂടുതൽ മെഡൽ നേട്ടത്തിലേക്ക് മേരി ഇടിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.