ഫീത്തൂറിലെ ലിപ് ലോക്ക് രംഗങ്ങൾ ആദ്യം മുതൽ തന്നെ വാർത്തകളിൽ ഇടം വേടിയ ഒന്നാണ്. കത്രീന കൈഫും ആദിത്യ റോയ് കപൂറും ഇഴുകി ചേർന്നഭിനയിച്ച രംഗങ്ങളുടെ പേരിലാണ് അഭിഷേക് കപൂർ സംവിധാനം ചെയ്ത ഫിത്തൂർ വാർത്തയിൽ ഇടംനേടിയത്. ഇരുവരും ചേർന്നുള്ള ഗാനരംഗവും മനോഹരമായ പ്രണയമുഹൂർത്തങ്ങളാൽ സമ്പന്നമായിരുന്നു്

ചിത്രത്തിലെ കത്രീനആദിത്യ റോയ് കപൂർ ലിപ് ലോക്ക് രംഗങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലാവുകയാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് 1.14 മിനിറ്റ് ദൈർഘ്യമുണ്ട്. കത്രീനയും ആദിത്യ റോയ് കപൂറും പരസ്പരം ഒരു ചുംബന രംഗത്തിൽ അഭിനയിക്കുന്നത്
ആദ്യമായിട്ടാണെങ്കിലും ഇരുവരും തങ്ങളുടെ മറ്റ് ചിത്രങ്ങളിൽ ഇതിന് മുൻപും ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കത്രീനയ്ക്ക് ബാങ് ബാങ്, സിന്ദഗി ന മിലേഗി ദൊബാര എന്നീ ചിത്രങ്ങളിൽ ഹൃത്വിക് റോഷനുമായി ചേർന്ന് ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു.രാജ്‌നീതിയിൽ രൺബീർ കപൂറുമായും അത്തരം രംഗങ്ങളിൽ അവർ അഭിനയിച്ചു. ആദിത്യ റോയ് കപൂറിന് ശ്രദ്ധ കപൂറിനൊപ്പം ആഷിഖി 2 ൽ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു.