പാലക്കാട്: ഭരണകൂടങ്ങൾ കോർപറേറ്റ് ദാസ്യത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ ലാണെന്ന് എഫ്.ഐ.ടി യു സംസ്ഥാന കമ്മറ്റിയംഗം ജോതി വാസ് പറവൂർ പറഞ്ഞു. എഫ് ഐ.ടി യു പാലക്കാട് ജില്ലാ കമ്മറ്റി മണ്ണാർക്കാട് സംഘടിപ്പിച്ച മെയ്ദിന റാലി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

ഏത് വിധേയനേയും തൊഴിലാളികളുടെ അദ്ധ്യാനശക്തി യെ ചൂഷണം ചെയ്യാനും അതിന് തടസമായിനിലകൊള്ളുന്ന നിയമങ്ങൾ എടുത്തു മാറ്റുവാനും കോർപറേറ്റ് ശക്തികളുടെ കുഞ്ഞാടായി ഭരണവർഗം മാറിയെന്നും അദ്ദേഹം പറഞ്ഞു 'എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കരീം പറളി.അധ്യക്ഷത വഹിച്ചു.

എഫ്.ഐ ടി യു സംസ്ഥാന ട്രഷറർ പിലുക്മാൻ കെ സി. നാസർ (വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്) അജിത്തുകൊല്ലങ്കോട് (ജില്ലാ ജനറൽ സെക്രട്ടറി വെൽഫെയർ പാർട്ടി), ബാബു തരൂർ(പ്രസിഡന്റ് വഴിയോര കച്ചവട ക്ഷേമ സമിതി പാലക്കാട്), ഗണേശ് പറളി(പ്രസിഡന്റ് ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് യൂനിയൻ), ഭാസ്‌കരൻ (എഫ്.ഐ.ടി.യു നിർമ്മാണ തൊഴിലാളി യൂണിയൻ സംസ്ഥാന സമിതി അംഗം), ചാമുണ്ണി (എഫ്.ഐ.ടി.യു. കർഷക തൊഴിലാളി സംസ്ഥാന സമിതി അംഗം)എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. , ശംസുദ്ധീൻ (ജില്ലാ ട്രഷറർ) നന്ദി പറഞു.