പാലക്കാട്: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത സമരസമിതി ജനുവരി 8, 9 തിയതികളിൽ നടത്തുന്ന ദേശീയ പണിമുടക്ക് ജനവിരുദ്ധ സർക്കാറിനെതിരെയുള്ള ശക്തമായ താക്കീതായി മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി കെ.കെ.ബഷീർ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) അസോസിയേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് (അസെറ്റ്) സംയുക്ത സമരസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.

സമരസമിതി ഭാരവാഹികളായി കെ.സി.നാസർ (രക്ഷാധികാരി) കരിം പറളി (ചെയർമാൻ) അഷ്‌റഫ് (ജന. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി. നാസർ അധ്യക്ഷത വഹിച്ചു. വൈവിധ വകുപ്പ് കൺവീനർമാരായി പ്രതിനിധിഅജിതുകൊല്ലങ്കോട്എ.അസീസ്, ആലത്തൂർ, സലാഹുദ്ധീൻ. പ്രകടനം കൺവീനർമാർ ബാബു തരൂർ, കെ.സലാം, പ്രോഗ്രാം കൺവീനർ പി. ലുഖ്മാൻ, എ. റസാഖ്.ഫാറൂഖ് ഓടനൂർ, മൻസൂർ, രാധകൃഷ്ണൻ മാത്തൂർ, റഷാദ് പുതുനഗരം, സുലൈമാൻ പുലാപ്പറ്റ എന്നിവർക്കാണ് ഭക്ഷണം, സാമ്പത്തികം, സ്റ്റേജ്, സൗണ്ട്, മീഡിയ എന്നീ വകപ്പുകളുടെ ചുമതല.

അജിതുകൊല്ലങ്കോട് സ്വഗതം പറഞ്ഞു സ്റ്റേറ്റ് കമ്മിറ്റി അംഗം എം. സുലൈമാൻ സമാപന പ്രസംഗം നടത്തി എ.ഉസ്മാൻ,മത്തായി മാസ്റ്റർ, കരിം പറളി, പി. ലുഖ്മാൻ,ആസിയ റസാഖ്, രാധാകൃഷ്ണൻ, സലാഹുദ്ധീൻ, ഫാറൂഖ് എന്നിവർ സംസാരിച്ചു