- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യബന്ധന ഉപകരണങ്ങൾക്ക് മേലുള്ള ജി.എസ്ടി. പിൻവലിക്കണം : എഫ്.ഐ.ടി.യു
തിരൂർ: മത്സ്യബന്ധന ഉപകരണങ്ങൾക്ക്‌മേലുള്ള ഭീമമായ നികുതി (ജി എസ് ടി) പിൻവലിക്കണമെന്നും ഇന്ത്യൻ സമുദ്രങ്ങളിൽ സ്വദേശി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് ദൂരപരിധി നിശ്ചയിച്ച് വിദേശ കപ്പലുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) തിരൂരിൽ നടന്ന സംസ്ഥാന പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. സംഗമം എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ്: മുഹമ്മദ് പൊന്നാനി, സംസ്ഥാന ജനറൽ സെക്രട്ടറി: ശംസുദ്ദീൻ മുഹമ്മദ് വടകര,ട്രഷറർ: ഇബ്രാഹിം കുട്ടി മംഗലം,വൈസ് പ്രസി: സലീം ഞാറയിൽ കോണം, സി.പി ദുർഗ്ഗാദേവി. സെക്രട്ടറി: കെ.കെ അജിത തൃശൂർ, അമീർ താനൂർ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി.പി പ്രശാന്ത് പണിയൂർ, സദറുദ്ദീൻ ആലപ്പുഴ, ഗസ്സാലി പരപ്പനങ്ങാടി, സലീം പറവണ്ണ, എസ് കെ അബ്ദുൽ അസീസ്,അൻഷദ് തിരുവനന്തപുരം, ഇ.എ അലി കൊച്ചി, സലാം ഞാറക്
തിരൂർ: മത്സ്യബന്ധന ഉപകരണങ്ങൾക്ക്‌മേലുള്ള ഭീമമായ നികുതി (ജി എസ് ടി) പിൻവലിക്കണമെന്നും ഇന്ത്യൻ സമുദ്രങ്ങളിൽ സ്വദേശി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിന് ദൂരപരിധി നിശ്ചയിച്ച് വിദേശ കപ്പലുകൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നും ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) തിരൂരിൽ നടന്ന സംസ്ഥാന പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.
സംഗമം എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് പൊന്നാനി അധ്യക്ഷത വഹിച്ചു. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.സംസ്ഥാന പ്രസിഡന്റ്: മുഹമ്മദ് പൊന്നാനി, സംസ്ഥാന ജനറൽ സെക്രട്ടറി: ശംസുദ്ദീൻ മുഹമ്മദ് വടകര,ട്രഷറർ: ഇബ്രാഹിം കുട്ടി മംഗലം,വൈസ് പ്രസി: സലീം ഞാറയിൽ കോണം, സി.പി ദുർഗ്ഗാദേവി. സെക്രട്ടറി: കെ.കെ അജിത തൃശൂർ, അമീർ താനൂർ.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പി.പി പ്രശാന്ത് പണിയൂർ, സദറുദ്ദീൻ ആലപ്പുഴ, ഗസ്സാലി പരപ്പനങ്ങാടി, സലീം പറവണ്ണ, എസ് കെ അബ്ദുൽ അസീസ്,അൻഷദ് തിരുവനന്തപുരം, ഇ.എ അലി കൊച്ചി, സലാം ഞാറക്കൽ, എന്നിവരെ തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിന് എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ലുഖ്മാൻ പാലക്കാട് നേതൃത്വം നൽകി.