താനൂർ : പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കനുവധിച്ചിട്ടുള്ള സബ്‌സിഡി മണ്ണെണ്ണയുടെ അളവ് ഭീമമായി വെട്ടിക്കുറച്ചും വില വർദ്ധിപ്പിച്ചും മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സംസ്ഥാന സർക്കാർ നയങ്ങൾ പുനപരിശോധിച്ച് നേരത്തെ നൽകിയിരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (എഫ്.ഐ.ടി.യു) മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

മത്സ്യബന്ധന ഉപകരണങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഭീമമായ ജി.എസ്.ടി വെട്ടിക്കുറച്ച സർക്കാർ നടപടി സ്വാഗതാർമാണ്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞമാസം 20ന് താനൂർ മത്സ്യഭവനിലേക്ക് ആൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ ജനകീയ മാർച്ച് സംഘടിപ്പിച്ചിരുന്നു.

ജില്ലാ പ്രസിഡന്റ് ഇബ്രാഹിംകുട്ടി മംഗലം അധ്യക്ഷത വഹിച്ചു. അമീർ താനൂർ, സിദ്ദീഖ് പരപ്പനങ്ങാടി,കെ കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.