- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയോര കച്ചവട ക്ഷേമ സമിതി കോട്ടക്കൽ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു
കോട്ടക്കൽ: വഴിയോര കച്ചവടക്കാരെ അന്യായമായി കുടിഒഴിപ്പിച്ചാൽ തടയുമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ പറഞ്ഞു. വഴിയോര കച്ചവട നിയമപ്രകാരം വഴിയോരത്ത് കച്ചവടം ചെയ്യുന്നവരുടെ സർവ്വേ നടത്തി കച്ചവട മേഖല തിരിച്ച് കച്ചവടക്കാർക്ക് ലൈസൻസ് നൽകണമെന്നാണ് നിർദേശിക്കുന്നത്. എന്നാൽ ഈ നിയമത്തിന് വിരുദ്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പൊതുമരാമത്ത് വകുപ്പും വഴിയോരകച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു. വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) കോട്ടക്കൽ മണ്ഡലം കൺവൻഷൻ ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആരിഫ് ചൂണ്ടയിൽ. കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോമിൽ നടന്ന കൺവൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഹബീബ്‌റഹ്മാൻ പൂക്കോട്ടൂർ, ജംഷീർ വാറങ്കോടൻ, കമാലുദ്ദീൻ നരിപ്പറമ്പ, ക
കോട്ടക്കൽ: വഴിയോര കച്ചവടക്കാരെ അന്യായമായി കുടിഒഴിപ്പിച്ചാൽ തടയുമെന്ന് വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ പറഞ്ഞു. വഴിയോര കച്ചവട നിയമപ്രകാരം വഴിയോരത്ത് കച്ചവടം ചെയ്യുന്നവരുടെ സർവ്വേ നടത്തി കച്ചവട മേഖല തിരിച്ച് കച്ചവടക്കാർക്ക് ലൈസൻസ് നൽകണമെന്നാണ് നിർദേശിക്കുന്നത്. എന്നാൽ ഈ നിയമത്തിന് വിരുദ്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും പൊതുമരാമത്ത് വകുപ്പും വഴിയോരകച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു.
വഴിയോര കച്ചവട ക്ഷേമ സമിതി (എഫ് ഐ ടി യു) കോട്ടക്കൽ മണ്ഡലം കൺവൻഷൻ ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആരിഫ് ചൂണ്ടയിൽ. കോട്ടക്കൽ സാജിത ടൂറിസ്റ്റ് ഹോമിൽ നടന്ന കൺവൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി മംഗലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.കെ അഹമ്മദ് അനീസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഹബീബ്‌റഹ്മാൻ പൂക്കോട്ടൂർ, ജംഷീർ വാറങ്കോടൻ, കമാലുദ്ദീൻ നരിപ്പറമ്പ, കോയ ഹസ്സൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വി എം ഷാജി സ്വഗതവും നഈം വളാഞ്ചേരി നന്ദിയും പറഞ്ഞു.