- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം 19, 20 ന് തൃശൂരിൽ
തൃശൂർ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിൻ (എഫ്.ഐ.ടി.യു) രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം 19, 20 തിയ്യതികളിലായി തൃശ്ശൂരിൽ നടത്തും. വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം ശക്തൻ ബസ് സ്റ്റാന്റിന് സമീപം തയ്യാറാക്കിയ രമേശൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം എഫ്.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും .വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവ്വഹിക്കും പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എഫ്.ഐ.ടി.യു നേതാക്കളും വിവിധ സംഘടനാ നേതാക്കളും സംസാരിക്കും. കോർപ്പറേറ്റ് അനുകൂല നിലപാടുള്ള ഒരു സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി പ്രക്ഷോഭങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങലില്ലാതാക്കാനുള്ള പദ്ധതികൾക്കാണ് കോർപ്പറേറ്റുകളും സർക്കാരുകളും ശ്രമിക്കുന്നത്. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭങ്ങൽ നടത്തുകയും ബദൽ പദ്ധതികൾ പ്റഖ്യാ
തൃശൂർ: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിൻ (എഫ്.ഐ.ടി.യു) രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി സംസ്ഥാന സമ്മേളനം 19, 20 തിയ്യതികളിലായി തൃശ്ശൂരിൽ നടത്തും. വൈകീട്ട് മൂന്ന് മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം ശക്തൻ ബസ് സ്റ്റാന്റിന് സമീപം തയ്യാറാക്കിയ രമേശൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം എഫ്.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും .വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവ്വഹിക്കും പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ എഫ്.ഐ.ടി.യു നേതാക്കളും വിവിധ സംഘടനാ നേതാക്കളും സംസാരിക്കും.
കോർപ്പറേറ്റ് അനുകൂല നിലപാടുള്ള ഒരു സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി പ്രക്ഷോഭങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും തൊഴിലാളി വർഗ്ഗം നേടിയെടുത്ത അവകാശങ്ങലില്ലാതാക്കാനുള്ള പദ്ധതികൾക്കാണ് കോർപ്പറേറ്റുകളും സർക്കാരുകളും ശ്രമിക്കുന്നത്. വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭങ്ങൽ നടത്തുകയും ബദൽ പദ്ധതികൾ പ്റഖ്യാ പിക്കുകയും ചെയ്യും എന്ന പ്രസ്ഥാവനകളിറക്കിയ ബി.എം.എസ് മൗനത്തിലാണ്. കേരളത്തിൽ മിനിമം വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്നും േേ ക്ഷമപെൻഷനുകൾ മിനിമം വേതനത്തിന്റെ പകുതിയാക്കി വിതരണം ചെയ്ത് അസംഘടിക മെഖലയിലെ തൊഴിലാളികളോടുള്ള വിവേചനം ഇല്ലാതാക്കീൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലും ഇരുപതിലധികം പരമ്പരാഗത അസംഘടിത തൊഴിൽ മേഖലകളിലും യൂണിയൻ പ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിലെ 12 ജില്ലകളിലും ജില്ലാ സമ്മേളനം പൂർത്തീകരിക്കപ്പെടുകയും പുതിയ ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു കഴിഞ്ഞു.
പൊതു സമ്മേളനത്തിന് ശേഷം ടാഗോർ സെന്റിനറി ഹാളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻ ഉദ്ഘാടനം ചെയ്യും എല്ലാ ജില്ലകളിലെയും വിവിധ യൂണിയനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും 50 സൗഹാർദ്ദ പ്രതിനിധികളും പങ്കെടുക്കും