- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: ഡിസംബർ ഒന്നിന് തലശേരിയിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന യുവമോർച്ചാ മഹാറാലിയിൽ ഇതര മതസ്ഥർക്കു നേരെ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രകോപന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ കേസിൽ അഞ്ച് ബിജെപി പ്രവർത്തകർകൂടി അറസ്റ്റിൽ.
ശിവപുരത്തെ കണ്ടത്തിൽ പുരയിൽ പി. റിജിൽ (27), കാരാക്രയിൽ കെ. ശ്രീജിത്ത് (32), മുരിക്കിൽ വീട്ടിൽ സി. പ്രവീൺ (29), നന്ദനത്തിൽ സി.എം ജനീഷ് (34), കോളാരിയിലെ പീടികയിൽ കണ്ടി കെ. സായൂജ് (26) എന്നിവരെയാണ് തലശേരി പൊലിസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. യുവമോർച്ച റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ,മുസ്ലിം ലീഗ് സംഘടനകൾ തലശേരി പൊലിസിൽ പരാതി നൽകിയിരുന്നു.
Next Story