പ്രണയത്തിനും വിവാഹത്തിനും പ്രായവും കാലവും ഒരു പ്രശ്‌നമേ അല്ലെന്ന്പല തവണ തെളിയിച്ചിട്ടുള്ളവരാണ് ബോളിവുഡ് താരങ്ങൾ. പക്ഷെ പല ബന്ധങ്ങളുടേയും ആയുസ് ദിവസങ്ങളും മാസങ്ങളും മാത്രം നീണ്ടപ്പോൾ, പ്രായം കൊണ്ട് 'ചേച്ചി'മാരായ നടികളെ വിവാഹം കഴിച്ച് വർഷങ്ങളായി ജീവിക്കുന്നവരും ബോളിവുഡിലുണ്ട്. പ്രണയത്തിനും വിവാഹജീവിതത്തിനും പ്രായം ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചതിൽ പ്രമുഖയാണ് ഐശ്വര്യ റായി.

ഐശ്വര്യ റായ് - അഭിഷേക് ബച്ചൻ

ബോളിവുഡിലെ പ്രശസ്തരായ പ്രണയത്തിലെ താരങ്ങളായിരുന്നു ഐശ്വര്യ റായിയും സൽമാൻഖാനും. വർഷങ്ങൾ നീണ്ട പ്രണയം ചില്ലു കൊട്ടാരം പോലെ തകർന്നപ്പോൾ അസൂയാലുക്കൾ സന്തോഷിച്ചപ്പോൾ ബോളിവുഡിന് നടുക്കമാണ് സമ്മാനിച്ചത്. പിന്നീട് വിവേക് ഒബ്‌റോയിയുമായുള്ള പ്രണയം വിവാദമായതോടെ ഇനി പ്രണയം നിർത്തി കുടുംബജീവിതമാകാമെന്ന് ഐശ്വര്യ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ബച്ചൻ കുടുംബത്തിൽ നിന്നും അഭിഷേക് ബച്ചന്റെ പ്രണയാഭ്യർഥന ഐശ്വര്യ റായിയെ തേടിയെത്തുന്നത്. ഐശ്വര്യയുടെ പണവും പ്രശസ്തിയും നോക്കിയപ്പോൾ നടന്നതെല്ലാം അഭിഷേക് ബച്ചൻ മറന്നപ്പോൾ, പ്രണയം തകർന്ന ഒറ്റപ്പെട്ട മുൻലോക സുന്ദരി മറ്റൊന്നും ആലോചിച്ചില്ല. അഭിഷേകിനേക്കാൾ രണ്ടു വയസ് മൂത്തതാണെങ്കിലും മകൾ ആരാധ്യയുമായുള്ള കുടുംബജീവിതം മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.

അർജുൻ രാംപാൽ - മെഹർ ജെസിയ

പ്രണയം കൊണ്ട് കൊണ്ടു പ്രായത്തെ മറന്ന മറ്റു രണ്ട് താരങ്ങളാണ് മുൻ മിസ് ഇന്ത്യ യൂണിവേഴ്‌സും പ്രശസ്ത മോഡലുമായ മെഹർ ജെസിയയും ബോളിവുഡ് നടൻ അർജുൻ രാംപാലും. മോഡലായി ബോളിവുഡിൽ തിളങ്ങി നിന്ന കാലത്താണ് രണ്ടു വയസ് ഇളപ്പമുള്ള അർജുൻ രാംപാലിനെ ജീവിതത്തിലേക്ക് മെഹർ ക്ഷണിക്കുന്നത്. പത്തുവർഷമായി ഇണപിരിയാത്ത അർജുൻ-മെഹർ പ്രണയവും ജീവതവും ബോളിവുഡിന്റെ കേട്ടുപഴകിയ വിവാഹബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. രണ്ടു കുട്ടികളും ഇവർക്കുണ്ട്.

രാജ്കുന്ദ്ര - ശിൽപ്പ ഷെട്ടി

ബോളിവുഡിലെ പണത്തിന്റെ രാജകുമാരനും സൗന്ദര്യത്തിന്റെ രാജകുമാരിയുടേയും പ്രണയവും വിവാഹവും കെട്ടുകഥയേക്കാൾ വിചിത്രമാണ്. സമ്പന്നനായ രാജ്കുന്ദ്ര് ബോളിവുഡ് ആരാധാകരുടെ സ്വപ്‌നസുന്ദരിയായ ശിൽപാ ഷെട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഇങ്ങനെയാണ്. പണമുണ്ടെങ്കിലും ബോളിവുഡിന്റെ നെറുകെയിൽ നിൽക്കുന്ന ശിൽപയോട് രാജ്കുന്ദ്രയ്ക്ക് ' ഐ ലവ് യൂ ' പറയാൻ മടിയായിരുന്നു. പിന്നെ ശിൽപയുടെ പ്രായക്കൂടുതലും. ശിൽപയോടുള്ള ഇഷ്ടം വർഷങ്ങളോളം മനസിൽ സൂക്ഷിച്ച് ഒടുവിൽ അവസരം കിട്ടിയപ്പോൾ കാര്യമറിയിച്ചു. കേൾക്കണ്ട തമാസ ശിൽപ ഷെട്ടി ജീവിതത്തിലേക്കുള്ള വാതിൽ രാജ്കുന്ദ്രെയ്ക്ക് മുന്നിൽ തുറന്നു കൊടുത്തു. രാജ്കുന്ദ്രെയെക്കാൾ മൂന്നൂ മാസം പ്രായക്കൂടുതലാണ് ശിൽപ ഷെട്ടിക്ക്.

ഫർഹാൻ അക്തർ- അധുന

ബോളിവുഡ് സംവിധായകൻ, നടൻ, ഗായകൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്ന് വേണ്ട സിനിമയുടെ സകലമാനസ്ഥാനങ്ങൾക്കും അർഹനായ ഒരാളാണ് ഫർഹാൻ അക്തർ. സിനിമയിലെ സ്ഥാനമാനങ്ങൾ മാറ്റിവച്ചാൽ ഫർഹാൻ ഖാൻ സ്‌നേഹനിധിയായ അച്ഛനും കാമുകനും ഭർത്താവും ഒക്കെ ആണ്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സമയത്ത് തന്നെ പ്രണയിനിയെ വിവാഹം കഴിച്ചു. ആറുവയസ് കൂടുതലുള്ള അധുനയെ വിവാഹം കഴിക്കാൻ ഫർഹാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. പ്രണയം വിവാഹത്തിലേക്ക് മാറിയിട്ട് വർഷങ്ങളായെങ്കിലും ഫർഹാനും അധുനയും ഇപ്പോഴും കമിതാക്കളായി തന്നെ ജീവിതം ആഘോഷിക്കുന്നു.

ഫറാ ഖാൻ- ഷിരിഷ്

'മയിൻ ഹൂൻ നാ'യുടെ സെറ്റിൽ വച്ചാണ് ഫറാ ഖാന് ഷിരിഷിനോട് പ്രണയം തോന്നിയത്. സിനിമയുടെ സംവിധായികയ്ക്ക് എഡിറ്ററോഡ് പ്രണയം തോന്നിപ്പോൾ ആ ബന്ധം അധികനാൾ ഓടില്ലെന്നാണ് കരുതിയത്. എന്നാൽ ഷിരിഷിനോടൊപ്പം ജീവിക്കാനുള്ള തീരുമാനത്തിലേക്ക് ഫറാ ഖാൻ ചെന്നെത്തിയത്. തന്നെക്കാൾ എട്ട് വയസ് മൂത്ത ഫറാ ഖാന്റെ തീരുമാനം കേട്ട് ഷിരിഷ് കുന്ദർ ഞെട്ടിയെങ്കിലും, ഒടുവിൽ സമ്മതിച്ചു. ഷിരിഷിന് ജോലിയോടുള്ള ആത്മാർഥതയാണ് തന്നെ ആകർഷിച്ചതെന്നാണ് ഫറാ ഖാൻ പറയുന്നത്. മൂന്നു കുട്ടികളാണ് ഷിരിഷ്-ഫറാ ദമ്പതികൾക്കുള്ളത്.