കോളജ് സ്റ്റേഷൻ (ടെക്സസ്): ഹൂസ്റ്റൺ, ഫ്ളോറിഡ,. വെർജിൻ ഐലന്റ്,പോർട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽദുരിതത്തിനിരയായവർക്കും, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായിഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച കൺസർട്ടിൽ അമേരിക്കയിൽജീവിച്ചിരിക്കുന്ന അഞ്ച് മുൻ പ്രസിഡന്റുമാരുടെ സാന്നിധ്യം അപൂവാനുഭവമായി.

ഒക്ടോബർ 21-ന് ശനിയാഴ്ച രാത്രി 8 മണിക്ക് നടന്ന ഉദ്ഘാടനസമ്മേളനത്തിൽ മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്,ബിൽ ക്ലിന്റൺ, ജോർജ് എച്ച്. ഡബ്ല്യു. ബുഷ്, ജിമ്മി കാർട്ടർഎന്നിവർ പങ്കെടുത്തു. ട്രംപിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിലും
കൺസർട്ടിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള റിക്കാർഡ് ചെയ്ത വീഡിയോപ്രസംഗം അയച്ചിരുന്നു.

കോളജ് സ്റ്റേഷൻ ടെക്സസ് എ. & എം യൂണിവേഴ്സിറ്റി റീഡ് അരീനയിൽ ഡീപ്ഫ്രം ദി ഹാർട്ട്, ദി വൺ അമേരിക്ക അപ്പീൽ എന്ന പേരിൽ സംഘടിപ്പിച്ചപ രിടിയിൽ പങ്കെടുക്കുന്നതിന് ആയിരങ്ങളാണ് എത്തിച്ചേർന്നത്.ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരെ ഓർത്ത് രാജ്യം കേഴുകയാണ്.അവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകുകയും പ്രാർത്ഥിക്കുകയും മാത്രമേ ഇപ്പോൾ കരണീയമായിട്ടുള്ളൂ. ജോർജ്ബുഷിന്റെ പിതാവ് വീൽ ചെയറിലാണ് പരിപാടിയിൽ പങ്കെടുക്കുന്നതിന്എത്തിച്ചേർന്നത്. റോക്ക് കൺട്രി ഗായകരായ ലിൽ ലവ്ലെറ്റ്റോബർട്ട് ഏൾ കീൻ, സാംമൂർ എന്നിവരാണ് കൺസർട്ടിന് നേതൃത്വംനൽകിയത്.