- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപതു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ; കുടുംബവഴക്കെന്ന് സംശയം; അന്വേഷണം തുടരുന്നതായി പൊലീസ്
ബെംഗളൂരു: ഒൻപതു മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടയകയിലെ മാഗഡി റോഡ് തിഗളരപാളയ ചേതൻ സർക്കിളിലെ വീട്ടിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാരതി (51), മക്കളായ സിഞ്ചന (34), സിന്ധുറാണി (21), മധുസാഗർ (25) എന്നിവരെ വിവിധ മുറികളിലായി തൂങ്ങിമരിച്ച നിലയിലും സിന്ധുറാണിയുടെ പെൺകുഞ്ഞിനെ കിടക്കയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയത്.
ഭക്ഷണം കിട്ടാതെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയ മൂന്നു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതിയുടെ ഭർത്താവും കന്നഡ മാധ്യമപ്രവർത്തകനുമായ ശങ്കർ കുറച്ചു ദിവസമായി വീട്ടിലില്ലായിരുന്നു. മൂന്നു ദിവസമായി വീട്ടിലാരും ഫോൺ എടുക്കാത്തതിനെ തുടർന്ന് തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. പല മൃതദേഹങ്ങളും അഴുകി തുടങ്ങിയിരുന്നു.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമല്ലെന്നും ആത്മഹത്യാ കുറിപ്പോ മറ്റ് എന്തെങ്കിലും തെളിവുകൾക്കോ വേണ്ടി തിരച്ചിൽ നടത്തുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജീവ് എം.പാട്ടീൽ പറഞ്ഞു.
മൂന്ന്-നാല് ദിവസം കഴിഞ്ഞിട്ടും അയൽവാസികൾ സംഭവം അറിഞ്ഞില്ല എന്നതിന്റെ നിജസ്ഥിതി കണ്ടെത്താൻ ശ്രമിക്കും. കുടുംബവഴക്കിനെ തുടർന്നാണെന്ന് സംശയിക്കുന്നു. എന്നാൽ ഇത് ഉറപ്പിക്കാറായിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക്