- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞപ്പോൾ ഏഴിൽ അഞ്ച് പേരും മരിച്ചു; വണ്ടിയുടെ ഡോർ ലോക്ക് ആയപ്പോൾ ഓരോരുത്തരായി മരിച്ച് വീഴുന്നത് കണ്ട് തകർന്ന് സുഹൃത്തുക്കൾ; കൂട്ടുകാരുടെ മൃതദേഹങ്ങൾ പുഴുവരിച്ച് തുടങ്ങുന്നത് കണ്ട് നിസ്സഹായരായി അരുണും രാജേഷും; ചെന്നൈയിൽ നിന്നുമെത്തിയ സുഹൃത്തുക്കൾ ആരുമറിയാതെ മസനഗുഡിയിൽ കാറപകടത്തിൽ പെട്ട് കിടന്നത് രണ്ട് ദിവസം
ഗൂഡല്ലൂർ: തമിഴ്‌നാട് സ്വദേശികളായ 5 വിനോദസഞ്ചാരികൾ വാഹനാപകടത്തിൽ മരിച്ചവിവരം പുറംലോകമറിഞ്ഞതു 2 ദിവസത്തിനു ശേഷം. വാതിൽ ലോക്ക് ആയിപ്പോയ കാറിനുള്ളിൽ 5 മൃതദേഹങ്ങൾക്കൊപ്പം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ 2 പേരെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട് രണ്ട് ദിവസം കൂട്ടുകാർ ഓരോരുത്തരായി മരിച്ച് വീഴുന്നത് നോക്കി നിൽക്കാനെ രക്ഷപ്പെട്ട മറ്റ് രണ്ട് പേർക്ക് കഴിഞ്ഞുള്ളു. ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ നിയന്ത്രണം വിട്ട കാർ 200 അടി താഴ്ചയിൽ കൊടുംവനത്തിലേക്കു വീണു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല. ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്ന ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽകി. കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി അരുണും രാമ രാജേഷും
ഗൂഡല്ലൂർ: തമിഴ്‌നാട് സ്വദേശികളായ 5 വിനോദസഞ്ചാരികൾ വാഹനാപകടത്തിൽ മരിച്ചവിവരം പുറംലോകമറിഞ്ഞതു 2 ദിവസത്തിനു ശേഷം. വാതിൽ ലോക്ക് ആയിപ്പോയ കാറിനുള്ളിൽ 5 മൃതദേഹങ്ങൾക്കൊപ്പം ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ 2 പേരെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട് രണ്ട് ദിവസം കൂട്ടുകാർ ഓരോരുത്തരായി മരിച്ച് വീഴുന്നത് നോക്കി നിൽക്കാനെ രക്ഷപ്പെട്ട മറ്റ് രണ്ട് പേർക്ക് കഴിഞ്ഞുള്ളു.
ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ നിയന്ത്രണം വിട്ട കാർ 200 അടി താഴ്ചയിൽ കൊടുംവനത്തിലേക്കു വീണു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല. ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്ന ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽകി.
കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി അരുണും രാമ രാജേഷും തുടർന്ന്, വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ മൂന്നരയോടെയാണ് കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂഡ്(30) എന്നിവർ മരിച്ചിരുന്നു. ഗുരുതര പരുക്കേറ്റ അരുൺ(35), രാമരാജേഷ്(32) എന്നിവർ വാതിൽ ലോക്കായിപ്പോയ കാറിനുള്ളിൽ കൂട്ടുകാരുടെ മൃതദേഹങ്ങൾക്കൊപ്പം രണ്ടു ദിവസം കുടുങ്ങി. വനത്തിലാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ഉറ്റസുഹൃത്തുക്കളുടെ ജീർണിച്ചുതുടങ്ങിയ മൃതദേഹങ്ങൾക്കൊപ്പം ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ സഹായത്തിനാരുമില്ലാതെ അവർ രണ്ടു ദിവസം കഴിഞ്ഞു. 200 അടി താഴ്ചയിലേക്കു വീണ കാറിന്റെ വാതിൽ അപകടത്തിനിടെ തുറക്കാനാകാത്ത വിധം അടഞ്ഞു പോയിരുന്നു.
ഗുരുതരപരുക്കേറ്റ ഇബ്രാഹിം, ജയകുമാർ, അമർനാഥ്, ജൂഡ്, രവിവർമ എന്നിവർ 2 ദിവസത്തിനുള്ളിൽ മരിച്ചു. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.