- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിഫോർണിയയിൽ അഞ്ചുപേരെ വെടിവെച്ച് കൊന്ന് അക്രമി ആത്മഹത്യ ചെയ്തു; കൊല്ലപ്പെട്ടവരിൽ അക്രമിയുടെ ഭാര്യയും
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്. തെക്കൻ കാലിഫോർണിയയിലെ ബക്കെർഫീൽഡിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തു. അക്രമിയും ഭാര്യയും കാലിഫോർണിയയിലെ ബക്കെർഫീൽഡിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെട്ടു. അതിനൊടുവിൽ ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നു. തുടർന്ന് ഇയാളുമായി തർക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പറഞ്ഞു. തുടർന്ന് ഇയാൾ ഒരു വീട്ടിലേക്ക് ഇടിച്ചു കയറി രണ്ടുപേരെക്കൂടി വെടിവെച്ചു വീഴ്‌ത്തി. തുടർന്ന് ഒരു സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിനെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. അതിനിടയിൽ അക്രമി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അക്രമത്തിനു പിന്നിലെ പ്രേരണ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്‌പ്പ്. തെക്കൻ കാലിഫോർണിയയിലെ ബക്കെർഫീൽഡിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം ആത്മഹത്യ ചെയ്തു. അക്രമിയും ഭാര്യയും കാലിഫോർണിയയിലെ ബക്കെർഫീൽഡിലെ ട്രാവലിങ്ങ് കമ്പനിയിലേക്ക് ചെന്ന് അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെട്ടു.
അതിനൊടുവിൽ ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നു. തുടർന്ന് ഇയാളുമായി തർക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ് ഡോണി യങ്ബ്ലഡ് പറഞ്ഞു. തുടർന്ന് ഇയാൾ ഒരു വീട്ടിലേക്ക് ഇടിച്ചു കയറി രണ്ടുപേരെക്കൂടി വെടിവെച്ചു വീഴ്‌ത്തി.
തുടർന്ന് ഒരു സ്ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിനെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. അതിനിടയിൽ അക്രമി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. അക്രമത്തിനു പിന്നിലെ പ്രേരണ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.