- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ ആക്രി പെറുക്കാൻ എന്ന വ്യാജേന കറക്കം; രാത്രി മോഷണം; പെരുമ്പാവൂരിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പെരുമ്പാവൂർ:പകൽ ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങിനടപ്പ്, രാത്രിയായാൽ മോഷണം അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ . ആസം നൗഗാവ് ജില്ലയിൽ സദ്ദാം ഹുസൈൻ ഭൂയ്യ (24), ആഷികുർ റഹ്മാൻ (27), വെസ്റ്റ് ബംഗാൾ മൂർഷിദാബഗദ് സ്വദേശി മിസാനൂർ മുല്ല (24), ഇബ്രാഹിം ഷെയ്ഖ് (32), ജൈനുൽ ഷെയ്ഖ് (32) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
ചേലക്കുളത്ത് വണ്ടി പൊളിച്ചു വിൽക്കുന്ന വർക്ക് ഷോപ്പിൽ നിന്നും അറുപതിനായിരം രൂപ വിലവരുന്ന ചെമ്പും, മറ്റു സാധനങ്ങളും രാത്രിയിൽ മോഷണം നടത്തിയ കേസിലാണ് ഇവർ പിടിയിലാകുന്നത്. പകൽ ആക്രി വാങ്ങാനെന്ന രീതിയിൽ കറങ്ങി നടന്ന് സ്ഥലം കണ്ടു വച്ച് രാത്രി മോഷണം നടത്തുകയാണ് ഇവർ ചെയ്യുന്നത്.
മോഷണം തടയുന്നതിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം രാത്രി കാല പട്രോളിങ് നടത്തുന്നതിനിടയിലാണ് മോഷണ സംഘം പിടിയിലാകുന്നത്. എ.എസ്‌പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ വി.ടി ഷാജൻ, സബ് ഇൻസ്‌പെക്ടർമാരായ എംപി എബി, പി.അമ്പരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എ.അബ്ദുൾ മനാഫ്, വിവേക്, സി.പി.ഒ ടി.എ.അഫ്‌സൽ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.