കൊച്ചി: താരപുത്രന്റെ സിനിമാ പ്രവേശം എങ്ങും ആഘോഷമാക്കുകയാണ് ആരാധകർ. മോഹൻലാൽ ആരാധകർ തന്നെയാണ് അദ്ദേഹത്തിന്റെ മകന്റെ ചിത്രം വിജയിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരത്തിന്റെ വേഷം ചെയ്ത് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ അപ്പുവെന്ന പ്രണവ് മോഹൻലാൽ തനിക്ക് അഭിനയം വഴങ്ങുമെന്ന് വർഷങ്ങൾക്കു മുമ്പ് തെളിയിച്ചിരുന്നു. സിനിമ ലോകത്തു നിന്നും അകന്നു നിന്നിരുന്ന പ്രണവ് പിന്നീട് തന്റെ അച്ഛന്റെ പാത പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. തിയേറ്ററുകളിലെത്തിയ ആദിയുടെ നിരൂപണങ്ങളും ജനശ്രദ്ധയും വിലയിരുത്തുമ്പോൾ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി എന്താണ് ആദിയിലുള്ളതെന്നും ആദി കാണേണ്ടതിന്റെ ആവശ്യകത എന്താണെന്നതിനും അഞ്ചു കാരണങ്ങൾ

1. ആർക്കും പിടികൊടുക്കാതെ തന്റേതായ ലോകം ആസ്വദിച്ചു നടന്ന, നീഗൂഢതകൾ നിറഞ്ഞ ഒരു വ്യക്തി. അലസമായി വളർത്തിയ മുടിയുമായി ആരും പോകാനാഗ്രഹിക്കുന്ന ലോകത്തിന്റെ നാനഭാഗങ്ങളിൽ യാത്രകൾ ചെയ്യുന്ന ആ ചെറുപ്പക്കാരന്റെ ഭാവിയെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ അടുത്തറിയുന്നവർക്കു പോലും ഒരു തുമ്പും ഉണ്ടായിരുന്നില്ല. പ്രണവിന്റെ സ്വകാര്യ ജീവിതത്തിൽ നിന്നും മാറി, ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹം എത്രത്തോളം വിജയമാണെന്നാണ് ഇനി അറിയേണ്ടത്. തന്റെ അച്ഛന്റെ പാരമ്പര്യവും കഴിവും ആ മകനിൽ എത്രത്തോളം ഉണ്ടെന്നറിയാൻ പ്രേക്ഷകർക്കു ലഭിക്കുന്ന അവസരമാണത്. ആദി എന്ന ചിത്രം ഒരു വിലയിരുത്തലിനു പ്രേക്ഷകർക്കു അവസരം നൽകുന്നു.

2. ജിത്തു ജോസഫിന്റെ സംവിധാനം.

ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മളെ ത്രില്ലടിപ്പിക്കുകയും, മൈ ബോസിലൂടെ ചിരിപ്പിക്കുകയും ചെയ്ത ജിത്തു ജോസഫ് എന്ന സംവിധായകന്റെ ചിത്രം പ്രതീക്ഷ നൽകുന്നതാണ്. ഒരു പാട്ടുകാരനാകാനുള്ള പ്രയത്നങ്ങളുടെ കഥ പറയുന്ന ആദിയിൽ എരിവും പുളിയും മധുരവുമെല്ലാം അടങ്ങിയിട്ടുണ്ടെന്ന ടീസറിലൂടെ വ്യക്തം. ജിത്തു ജോസ്ഫ് ചിത്രത്തിൽ ഒളിഞ്ഞിരുക്കുന്നത് എന്തൊക്കെയെന്നറിയാൻ കാണുക തന്നെ വേണം.

3. പാർക്കൗർ വിദ്യ

ഹോളീവുഡ് ചിത്രങ്ങളിലെ സംഘട്ടനെ രഗങ്ങളിൽ കണ്ടു വരുന്ന പാർക്കൗർ വിദ്യയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണീയത. പാർക്കൗർ എന്നാൽ കായികാഭ്യാസങ്ങൾ അടങ്ങിയ ട്രെയിനിങ് ആണ്. ഓടുക, ചാടുക, മരത്തിൽ കയറുക. ഉരുളുക, തൂങ്ങുക തുടങ്ങിയവായണ് അതിൽ ഉൾപ്പെടുക.

4. ഡാഡി ഗിരിജ ജഗപതി ബാബുവിന്റെ രണ്ടാം വരവ്

പുലിമുരുകന്റെ ബ്രഹാമാണ്ഡ വിജയത്തിനു ശേഷം തെലുങ്ക് താരം ജഗപതി ബാബു വീണ്ടും സ്‌ക്രീനിൽ എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആദിയിലും ജഗപതി വില്ലൻ വേഷത്തിലാകും എത്തുക.

5. പ്രേമം സംഘം

പ്രേമം എന്ന ചിത്രത്തിലുടനീളം നമ്മളെ ചിരിപ്പിച്ച കൃഷ്ണ ശങ്കർ, സിജു വിൽസൺ, ഷറഫുദീൻ കൂട്ടുകെട്ട് ആദിയിൽ എത്തുന്നു. ചിത്രത്തിലുള്ള ഇവരുടെ വരവ് ചിരിക്കു വകയുണ്ടാക്കും എന്ന് ഉറപ്പിക്കാം.