ഫ്രാൻസിലെ ആരോഗ്യമേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിമുടി പരിഷ്‌കാരങ്ങൾ വരുത്താൻ സർക്കാർ തീരുമാനം. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ രക്ഷാ സംവിധാനം എന്ന സ്ഥാനം കരസ്ഥമാക്കുന്നതിനാണ് പരിഷ്‌കാരങ്ങൾ വരുത്തുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.

ആശുപത്രികളിലെ ഓർഗനൈസേഷൻ മാറ്റങ്ങൾ, ഡോക്ടർമാരെ റിക്രൂട്ട് ചെയ്യൽ, ഡിജിറ്റൽ ടെക്‌നോളജി ഉപയോഗം എന്നീ മേഖലകളിൽ സമൂലമായ പരിഷ്‌കരങ്ങൾ വരുത്താനാണ് തീരുമാനം.

എമർജൻസി വാർഡുകളിൽ ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ഇല്ലാത്തതും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്റ്റമാരെ കിട്ടാത്തതുമാണ് നിലവിൽ രാജ്യത്തെ ആരോഗ്യ സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളികൾ.

എമർജൻസി വാർഡുകൾ തന്നെയാണ് ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. ജീവനക്കാരുടെ കുറവ് കാരണം, ഉള്ള ജീവനക്കാർ അമിത ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. മുഴുവൻ രോഗികളെയും ഉൾക്കൊള്ളാൻ എമർജൻസി വാർഡുകൾക്കു സാധിക്കുന്നുമില്ല. ഇതെല്ലാം ചേരുമ്പോൾ രോഗികളുടെ രോഷത്തിനും ആശുപത്രികൾ പാത്രമാകുന്നതാണ് അവസ്ഥ.

ഈ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് മുന്നോട് കൊണ്ട് പോകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.