- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിനത്തിൽ കാസർഗോട്ട് ദേശീയപതാക തലതിരിച്ച് കയറ്റിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും വിശദീകരണം തേടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ; അന്വേഷണം തുടങ്ങിയെന്ന് എഡിഎം
കാസർഗോഡ്: റിപ്പബ്ലിക് ദിനത്തിൽ കാസർഗോട്ട് ദേശീയപതാക തലതിരിച്ച് കയറ്റിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും വിശദീകരണം തേടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. എഡിഎമ്മിനോടും കാര്യങ്ങൾ തിരിക്കി. റവന്യൂവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ സംഭവത്തിൽ എഡിഎം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും എഡിഎം വ്യക്തമാക്കി. രാവിലെ കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡയത്തിൽ നടന്ന റിപ്പബ്ലിക്ദിന ആഘോഷത്തിനിടെ മന്ത്രി തലതിരിച്ച് പതാക ഉയർത്തിയത്. സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതർക്കാർക്കും തെറ്റ് മനസിലായില്ല.
പിന്നീട് മാധ്യമപ്രവർത്തകരാണ് പതാക തലതിരിഞ്ഞുപോയ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നീട് ഉദ്യോഗസ്ഥർ പതാക താഴ്ത്തി ശരിയായി ഉയർത്തുകയും ചെയ്തു.
Next Story