- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയഭീതിയിൽ വീണ്ടും മക്ക; മേഖലയെ പിടിച്ചുലച്ച് ശക്തമായ കാറ്റും കനത്ത മഴയും; മിന്നൽ പ്രളയത്തിൽ വീടു നശിച്ചവർ ഏറെ
മക്ക: പ്രളയഭീതിയിൽ മക്ക വീണ്ടും മുങ്ങുന്നു. കനത്ത മഴയും ശക്തമായ കാറ്റും വീശുന്നതോടെ മിന്നൽപ്രളയം ഏതു നിമിഷവും എത്തിയേക്കാമെന്ന ഭീഷണിയിലാണ് ജനങ്ങൾ. ഇനിയുള്ള ദിവസങ്ങളിൽ മോശം കാലാവസ്ഥ പ്രവചിച്ചിരിക്കുന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ജസാൻ, ബാഹാ തുടങ്ങിയ മേഖലകളിൽ പേമാരിക്കൊപ്പം കൊടുങ്കാറ്റും പ്രവചിച്ചിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയെ തുടർന്ന് മിക്കയിടങ്ങളിലും മിന്നൽ പ്രളയവും പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ കനത്ത തോതിൽ മഞ്ഞിന്റെ സാന്നിധ്യവും മക്ക മേഖലയിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റടിക്കുന്നതിനാൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തീരദേശങ്ങളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മിന്നൽ പ്രളയം മൂലം വീടുനശിച്ചവരെ മക്ക ഗവർണർ പ്രിൻസ് ഖാലിദ് ഫൈസൽ സന്ദർശിച്ചിരുന്നു. അതേസമയം മഴയത്ത് വാഹനം ഓടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് ചൂണ്ടിക്കാട്ടി.
മക്ക: പ്രളയഭീതിയിൽ മക്ക വീണ്ടും മുങ്ങുന്നു. കനത്ത മഴയും ശക്തമായ കാറ്റും വീശുന്നതോടെ മിന്നൽപ്രളയം ഏതു നിമിഷവും എത്തിയേക്കാമെന്ന ഭീഷണിയിലാണ് ജനങ്ങൾ. ഇനിയുള്ള ദിവസങ്ങളിൽ മോശം കാലാവസ്ഥ പ്രവചിച്ചിരിക്കുന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
ജസാൻ, ബാഹാ തുടങ്ങിയ മേഖലകളിൽ പേമാരിക്കൊപ്പം കൊടുങ്കാറ്റും പ്രവചിച്ചിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴയെ തുടർന്ന് മിക്കയിടങ്ങളിലും മിന്നൽ പ്രളയവും പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ കനത്ത തോതിൽ മഞ്ഞിന്റെ സാന്നിധ്യവും മക്ക മേഖലയിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റടിക്കുന്നതിനാൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും തീരദേശങ്ങളിൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മിന്നൽ പ്രളയം മൂലം വീടുനശിച്ചവരെ മക്ക ഗവർണർ പ്രിൻസ് ഖാലിദ് ഫൈസൽ സന്ദർശിച്ചിരുന്നു. അതേസമയം മഴയത്ത് വാഹനം ഓടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് ചൂണ്ടിക്കാട്ടി.