- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നൽപ്രളയത്തിൽ മരണം ഏഴായി; കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു; മുപ്പതു വർഷത്തിലെ ഏറ്റവും കനത്ത മഴയെന്ന് നിവാസികൾ
റിയാദ്: മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഏഴു പേർ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. തിങ്കളാഴ്ച മുതലാണ് വ്യാപകമായ തോതിൽ മഴ പെയ്യാൻ തുടങ്ങിയത്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പലയിടങ്ങളിലു
റിയാദ്: മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഏഴു പേർ മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് വ്യാപകമായ തോതിൽ മഴ പെയ്യാൻ തുടങ്ങിയത്. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പലയിടങ്ങളിലും മിന്നൽപ്രളയവും വെള്ളക്കെട്ടുകളും രൂപം കൊള്ളുകയും ചെയ്തു. നോർത്തേൺ ബോർഡർ പ്രൊവിൻസിലാണ് പ്രളയം സാരമായി ബാധിച്ചിട്ടുള്ളത്. ഗതാഗതം താറുമാറാകുക കൂടി ചെയ്തതോടെ ഇവിടങ്ങളിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു കുടുംബം മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടതോടെയാണ് രണ്ടു കുട്ടികളും സ്ത്രീയും ഉൾപ്പെടെ മൂന്നു പേർ മരിച്ചത്. വെള്ളപ്പാച്ചിലിന്റെ ശക്തിയിൽ കാർ പലതവണ മലക്കം മറിയുകയും ചെയ്തു. പ്രളയം മൂലം റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ കാറ്റും ആഞ്ഞടിക്കുന്നുണ്ട്. ശക്തമായ കാറ്റ് കാഴ്ചയെ മറക്കുകയും ചെയ്യുന്നതിനാൽ വാഹനവുമായി പുറത്തിറങ്ങുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മുപ്പതു വർഷത്തിലെ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് നിവാസികൾ പറയുന്നത്. മഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി ചില കുടുംബങ്ങൾ മലയടിവാരത്തിൽ പിക്‌നിക്കുകൾക്കായി പോകുന്നുമുണ്ട്. എന്നാൽ ഈ മേഖലകളിൽ സുരക്ഷാ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് ടീം നൽകിയിരിക്കുകയാണ്. മിന്നൽപ്രളയം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ സൂക്ഷിക്കണമെന്നുമാണ് നിർദ്ദേശം. മോശം കാലാവസ്ഥ മൂലം ഹഡിതയിലേക്കുള്ള ഹൈവേ താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.