നത്ത മഴയും വെള്ളപ്പൊക്കത്തിലും തെക്കു പടിഞ്ഞാറൻ ഫ്രാൻസ് വെള്ളത്തിനടിയിൽ. പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയതായാണ് റിപ്പോർട്ട്. രണ്ടുമാസത്തിൽ പെയ്യേണ്ട മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്തിറങ്ങിയതോടെ റോഡുകളും വീടുകളുമടക്കം പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.

മരിച്ച 13 പേരിൽ ഒന്പതുപേരും ഔഡിയിലെ ട്രെബെസ് പട്ടണവാസികളാണെന്നാണ് സൂചന.പ്രളയത്തിൽ അകപ്പെട്ടവരെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തിവരുകയാണ്.

പലരും വീടുകൾക്കു മുകളിൽ കയറി രക്ഷാപ്രവർത്തകരെ കാത്തുനിൽക്കുകയാണ്. ഒരു നഗരത്തിൽ മാത്രം ഒമ്പതു പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിരവധി റോഡുകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധി നൽകിയ സർക്കാർ സുരക്ഷിതരായിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും നൂറുകണക്കിന് രക്ഷാപ്രവർത്തകരെ മേഖലയിലേക്ക് അയച്ചതായും ഫ്രഞ്ച് സർക്കാർ വക്താവ് അറിയിച്ചു