ന്ന് രാവിലെ മുതൽ പെയ്യുന്ന സിംഗപ്പൂരിന്റെ കിഴക്കൻ ഭാഗങ്ങൾ വെള്ളത്തിലായി. രാവിലെ മുതൽ മൂന്ന് മണിക്കൂറോളം നിർത്താത ഇടിയോട് കൂടി പെയ്ത മഴയിൽ പല ഭാഗങ്ങളും വെള്ളം നിറഞ്ഞു. ഇതോടെ റോഡുകളടക്കം പല പ്രദേശങ്ങളും വെള്ളം കയറി.

താംപയൻ അവന്യൂ, അപ്പർ ചാങ്ക് റോഡ്, ജലൻ നിുാ, ബെഡോക് റോഡ് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാണ്. റോഡുകളിലടക്കം വെള്ളം നിറഞ്ഞതോടെ കാൽ നടക്കാരും വാഹനവുമായി നിരത്തിലിറങ്ങിയവരും ദുരിതത്തിലായി. പലരുടെ വാഹനങ്ങൾ വെള്ളത്തിലാണ്.

കൂടാതെ സുങ്കേരി ടോങ്കാങ്ക്, സുഗേരി കല്ലാങ്, ബെഡോക് കനാൽ തുടങ്ങിയ ജലനിരപ്പുകളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും കരുതലെടുക്കാനും നിർദ്ദേശമുണ്ട്. കൂടാതെ ഇതിനോടകം പല റോഡപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കിട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനവുമായി എത്തുന്നവർ കരുതലെടുക്കാനും നിർദ്ദേശമുണ്ട്.