രു ശരാശരി മനുഷ്യന്റെ ജിവിതത്തിൽ ഏറ്റവും ദീപ്തമായ സ്മരണകൾ കുടിയിരിക്കുന്നത് ക്യാമ്പസ് കാലത്താണ്. എത്ര സ്‌നേഹിച്ചാലും മിണ്ടില്ലെന്ന് പറയുന്ന ഭാര്യമാരും ഭർത്താക്കന്മാരും പഴയ ക്ലാസ് മേറ്റുകളുടെ ഒരു വിളിയിൽ ആർദ്രരായി തീരുന്ന പങ്കാളിയെ ഓർത്ത് വ്യാകുലപ്പെടുന്നത് എവിടെയാണ് പതിവില്ലാത്തത്.

ബോറടിച്ച് തുടങ്ങിയ ജീവിതത്തിലേക്ക് ഓടി എത്തുന്ന നനുത്ത കാറ്റാവുകയാണ് ക്യാമ്പസ് ഓർമ്മകൾ. ആ ഓർമ്മകൾ അയവിറക്കുമ്പോൾ അത് തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് ശ്രദ്ധിക്കുന്ന ചിലറുണ്ട്. അത്തരം ഒരു വ്യത്യസ്തതയോടെ ഒരു മഴപെയ്യിക്കുകയാണ് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ സുഹൃത്തുക്കൾ.

എഞ്ചിനിയറിങ് കോളേജുകളും മെഡിക്കൽ കോളേജുകളും ഒന്നും അധികം ആരംഭിക്കാത്ത കാലമാണ് അത്. അന്ന് വീടിനടുത്തുള്ള ക്യാമ്പസുകൾ തന്നെയാണ് ഏവർക്കും പ്രിയം. കോഴഞ്ചേരിയിലും പരിസരപ്രദേശത്തുമുള്ള ഒരു ബാച്ചുകൾ ഒരുമിച്ച് ചേരുമ്പോൾ അവർക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആദ്യ വർഷം ദുബായിൽ ഒരുമിച്ച് ചേർന്ന് ജീവിതം ആഘോഷമാക്കിയവർ ഇക്കുറി കുമരകത്തെ റിസോട്ടിൽ ഒത്തുകൂടുമ്പോൾ കാത്തിരിക്കാൻ പോലും ക്ഷമയില്ലാതെ ആവുകയാണ് കോഴഞ്ചേരി കോളേജിലെ 97-2000 ബാച്ചുകാർ.

ക്ലാസ് മേറ്റ്‌സിലൂടെയാണ് ആദ്യം അവർ ഓർമ്മകളുടെ വാതായിനത്തിലേക്ക് കടന്നെത്തുന്നത്. 1983 ഉം ഇപ്പോഴത്തെ മലരും അവരെ ഒട്ടൊന്നുമല്ല ആവേശഭരിതരാക്കുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് മാറിയ ജീവിതത്തിന്റെ സൗകുമാര്യ ഓർമ്മകൾക്കായി ഒത്ത് കൂടുമ്പോൾ പഴയ ചിത്രങ്ങൾ ഒക്കെ ചേർത്ത് വച്ച് അവരരും ടീസറും ഇറക്കി. ആ ടീസറിന് ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്നത്. ക്യാമ്പസ് കാലത്ത് ഒത്തുരുമിച്ച് പോയ ടൂറുകളുടെ ഫോട്ടോയും കഴിഞ്ഞ വർഷം ഒത്തുകൂടിയ ഫോട്ടോകളും ഒന്നിച്ചൊരുക്കിയ ടീസർ എല്ലാവർക്കും നനവുള്ള ഓർമ്മകൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ഫ്ാളാഷ് ബാക്ക് സീസൺ ടുവിൽ എന്ന് പേരിട്ടിരിക്കുന്ന സംഗമം കുമരകം സോമാ റിസോർട്ടിൽ ഓഗസ്റ്റ് 1, 2 തിയതികളിലായാണ് നടക്കുക. കുടുംബവുമൊന്നിച്ച് രണ്ട് ദിവസം താമസിച്ച് ആലപ്പുഴയുടെയും കായൽ സൗന്ദര്യത്തിന്റെയും ഭംഗി ആസ്വദിക്കാനുള്ള ഒരവസരം കൂടിയാണ് സംഗമത്തിലൂടെ കൈവരുന്നത്.

സംഗമത്തിൽ പങ്കെടുക്കാനായി 1997 -2000 ബാച്ചിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ ബികോം ബാച്ചിൽ പഠിച്ച എല്ലാവരെയും സകുടുംബം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: India: Renjith Kumar Mob: 9846742753 / Eapen Philip Malayil/Mob:9645553636

Middle East: Suman Thomas Mob: 00971555597522

Autsralia: Soju Varghese Mob: +61459551797

US and Canada: Rohit Mob: +14169486032