ബോസ്റ്റൺ: നട്ടു വളർത്തിയ റോസ ചെടി യുവതിയുടെ ജീവന് ഭീഷണിയായി എന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ചെടിയുടെ മുള്ളിൽ നിന്നും ഏറ്റ മുറിവ് യുവതിക്ക് നഷ്ടപ്പെടുത്തിയത് ഇടുപ്പും രണ്ട് കാലുകളുമാണ്. അമേരിക്കയിലെ ബോസ്റ്റൺ  സ്വദേശിനിയായ ജൂലി ബേർഡ് എന്ന 48കാരിയായ യുവതിക്കാണ് റോസച്ചെടി ശത്രുവായത്. ഇവർക്ക് ചെടിയിൽ നിന്നും ആദ്യം ഒരു മുറിവേറ്റിരുന്നെങ്കിലും അത് സാരമാക്കിയിരുന്നില്ല.

എന്നാൽ ഒരാഴ്‌ച്ച കഴിഞ്ഞതോടെ ഇവരുടെ ബോധം പോവുകയും  ഇവർ കോമയിലാകുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ, മാംസം കാർന്നു തിന്നുന്ന തരത്തിലുള്ള ബാക്ടീരിയയാണ് ജൂലിയുടെ ശരീരത്തിനെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. necrotising fasciitis (NF) എന്ന ബാക്ടീരിയയാണ് ഇവരുടെ ശരീരത്തിനെ ബാധിച്ചിരുന്നത്. തുടർന്ന് ഏഴൊളം ശസ്ത്രക്രിയകളിലൂടെ ശരീരത്തിൽ നിന്നു മൃതകോശങ്ങൾ നീക്കം ചെയ്യുകയായിരുന്നു. 

ഇത്തരം ബാക്ടീരിയകൾ ശരീരത്തിലെത്തിയാൽ മരിക്കാനുള്ള സാധ്യത 97 ശതമാനം വരെ കൂടുതലാണ്. വരെ ചുരുക്കമായെ ഇത്തരം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുള്ളൂ. മാത്രമല്ല ഇത് ശരീരത്തിൽ പ്രവേശിച്ചാൽ പേശികൾക്ക് അസഹ്യമായ വേദനയും ത്വക്കിനടയിൽ വലിയ മുറികൾ ഉണ്ടാവുകയും ചെയ്യും. പനി, വയറിളക്കം, ചർദ്ദി തുടങ്ങി ഒന്നിലധികം അസുഖങ്ങളും ഇതിന്റെ തുടർച്ചയാണ്. ശസ്ത്രക്രിയയും ആന്റി ബയോട്ടിക്കുകളുമാണ് ഇതിനുള്ള പ്രതിവിധിയെങ്കിലും ബാക്ടീരിയ ശരീരത്ത് കടന്നാൽ ആൾ മരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ, ജൂലി തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്നത്, വളരെ അത്ഭുതകരമാണെന്നും ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു.