- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യൂ നിന്ന് മദ്യം വാങ്ങി വിതരണം ചെയ്യും; മനുഷ്യജീവനോട് വിലയുമില്ല; ഷോക്കേറ്റ യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട ഓട്ടോക്കാർക്കെതിരായ ഫ്‌ലക്‌സ് പ്രതിഷേധം വൈറൽ; ചൂലുകൊണ്ട് അടിക്കണമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ഷോക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ വിസമ്മതിച്ചെന്ന ആരോപണവുമായി സ്ഥാപിച്ച ഫ്‌ലക്‌സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂവാറ്റുപുഴയ്ക്കടുത്തു തൃക്കളത്തൂരിലാണ് അപകടത്തിൽപ്പെട്ട യുവാവിനെ സഹായിക്കാത്ത ഓട്ടോക്കാർക്കെതിരെ ഒരുകൂട്ടം യുവാക്കൾ ഫ്‌ലെക്‌സ് വച്ചു പ്രതിഷേധിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റ
കൊച്ചി: ഷോക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ വിസമ്മതിച്ചെന്ന ആരോപണവുമായി സ്ഥാപിച്ച ഫ്‌ലക്‌സ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മൂവാറ്റുപുഴയ്ക്കടുത്തു തൃക്കളത്തൂരിലാണ് അപകടത്തിൽപ്പെട്ട യുവാവിനെ സഹായിക്കാത്ത ഓട്ടോക്കാർക്കെതിരെ ഒരുകൂട്ടം യുവാക്കൾ ഫ്‌ലെക്‌സ് വച്ചു പ്രതിഷേധിച്ചത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രതിഷേധം വൈറലാക്കുകയാണ്.
നല്ലവരായ ഓട്ടോറിക്ഷാ തൊഴിലാളികൾക്കു ക്ഷമ ചോദിച്ചാണ് നാല് ഓട്ടോറിക്ഷയുടെ പേരും നമ്പറും സഹിതം ഫ്‌ലെക്‌സ് ബോർഡ് വച്ചത്. 100 രൂപയ്ക്കു വേണ്ടി ബവ്‌റിജസ് ഷോപ്പിൽ ക്യൂ നിന്നു മദ്യം വാങ്ങി വിതരണം ചെയ്യാൻ മടിയില്ലാത്തവരാണ് ഒരു മനുഷ്യജീവനു നേരെ മുഖം തിരിച്ചതെന്നും ബോർഡിൽ പറയുന്നു. പത്തു മിനുട്ട് മുൻപെങ്കിലും എത്തിച്ചിരുന്നേൽ വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർ. പലതവണ ഓട്ടോക്കാരോട് പറഞ്ഞിട്ടും അവർ ഗൗനിച്ചില്ല. ഒരു കുടുംബം ഇവരാൽ അനാഥമായി. ഇങ്ങിനെയുള്ളവരുടെ ലൈസൻസ് റദ്ദുചെയ്യണം. മനുഷ്യത്വമില്ലാത്ത ചെറ്റകളെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പൊതു വികാരം.
10നു വൈകിട്ട് തൃക്കളത്തൂർ ചിറ നവീകരണവുമായി ബന്ധപ്പെട്ട് ടൈൽ വിരിക്കുന്നതിനിടെ കൂനന്മാവ് മേച്ചേരിൽ മന്മഥന്റെ മകൻ വിഷ്ണു(21) ഷോക്കേറ്റ് മരിച്ച സംഭവത്തിലാണു നാട്ടുകാർ ഫ്‌ലെക്‌സ് പ്രതിഷേധവുമായെത്തിയത്. യുവാവിന് ഷോക്കേറ്റതോടെ സഹപ്രവർത്തകർ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെത്തി വിവരം പറഞ്ഞെങ്കിലും ആരും വാഹനവുമായി എത്തിയില്ലെന്നാണ് പരാതി. സംഭവസ്ഥലവും ഓട്ടോസ്റ്റാൻഡും തമ്മിൽ അമ്പതുമീറ്റർ മാത്രമാണ് ദൂരമുള്ളത്. ഈ സമയം അഞ്ചു ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ കിടപ്പുണ്ടായിരുന്നു. അപകടവിവരം പലവട്ടം പറഞ്ഞെങ്കിലും ആരുമെത്തിയില്ല.
തുടർന്ന് ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ ഷോക്കേറ്റ യുവാവിനെ കയറ്റി പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതുമൂലം അരമണിക്കൂർ നഷ്ടമായി. പത്തു മിനിറ്റ് മുന്നെയെത്തിക്കാൻ സാധിച്ചാൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന ഡോക്ടർമാരുടെ പരാമർശം കൂടിയെത്തിയതോടെ ഓട്ടോറിക്ഷക്കാർക്കെതിരെയുള്ള രോഷം അണപൊട്ടുകയായിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ഫ്‌ലക്‌സിലൂടെ നിറയുന്നത്. മരിച്ച സുഹൃത്തിനോട് മാപ്പും പറയുന്നുണ്ട് സുഹൃത്തുക്കൾ.
തൃക്കളത്തൂർ ചിറ നവീകരയണവുമായി ബന്ധപ്പെട്ട് ടൈൽ വിരിക്കുന്നതിനിടെ കൂനന്മാവ് മേച്ചേരിൽ മന്മഥന്റെ മകൻ വിഷ്ണു(21)വാണ് ഷോക്കേറ്റ് മരിച്ചത്.