മനാമ: അനധികൃത താമസക്കാർക്കു നിയമവിധേയമായി ജോലി ചെയ്യാൻ സഹായകമായ തരത്തിൽ രണ്ടു തരത്തിലുള്ള 'ഫ്‌ലെക്‌സിബിൾ വർക് പെർമിറ്റുകൾ' ഉടൻ വിതരണം തുടങ്ങുമെന്നു ബഹ്‌റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി (എൽഎംആർഎ) അറിയിച്ചു. പ്രതിമാസം 2000 ഫ്‌ലക്‌സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക്‌പെർമിറ്റുകളുമാണ് അനുവദിക്കുകയെന്ന് ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷൻ കൂടിയായ അൽ അബ്‌സി വ്യക്തമാക്കി.

രണ്ടുവർഷത്തേക്കാണ് ഇത് അനുവദിക്കുക.റെസ്‌റ്റോറന്റുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടവർക്കാണ് ഹോസ്പിറ്റാലിറ്റി ഫ്‌ലെക്‌സി വർക് പെർമിറ്റ് അനുവദിക്കുക. ഫ്‌ലെക്‌സി പദ്ധതിക്കുള്ളിൽ വരുന്നവർക്ക് പ്രത്യേക കാർഡ് അനുവദിക്കും. ഇതിൽ തൊഴിലാളിയുടെ ഫോേട്ടാ,ഏത് തരം പെർമിറ്റ്,അതിെന്റ കാലാവധി തുടങ്ങിയ കാര്യങ്ങളുണ്ടാകും.