രാജ്യത്ത് പുതിയതായി അനുവദിച്ച് ഫെളക്‌സി വർക്ക് പെർമിറ്റിന്റെ ആനൂകൂല്യം ഇന്ത്യക്കാർക്കും ലഭ്യമായി തുടങ്ങി.ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുടെ സാന്നിധ്യത്തിൽ എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിൻ അബ്ദുല്ല അൽ അബ്സിയാണ് ആദ്യ ഇന്ത്യക്കാരന് ഫ്‌ലെക്‌സി വർക് പെർമിറ്റ് അനുവദിച്ചാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്.

ബഹ്റൈനിൽ വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ സഹായിക്കുന്ന ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് അനധികൃതമായി തങ്ങുന്ന അവിദഗ്ധ തൊഴിലാളികൾക്കു സ്വന്തം സ്പോൺസർമാരാകാൻ അവസരം ലഭിക്കും. ഗൾഫിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി.കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുള്ളവർക്കു സിത്രയിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി വഴി ഇതിനായി അപേക്ഷിക്കാം.

സ്പോൺസറില്ലാതെ ഏത് ജോലിയും ചെയ്യാമെന്നതും ഒന്നിലധികം തൊഴിലുടകമൾക്ക് കീഴിൽ തൊഴിലെടുക്കാമെന്നതും പുതിയ പെർമിറ്റി??െന്റ നേട്ടമാണ്?. രണ്ട് വർഷത്തേക്ക് അനുവദിക്കുന്ന വർക് പെർമിറ്റ് താൽപര്യമുള്ളവർക്ക് വീണ്ടും പുതുക്കാൻ സാധിക്കും.