- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റൈനിലെ തൊഴിലാളികൾക്കായി ഫ്ളക്സിബ്ൾ വർക് പെർമിറ്റ്;സ്ഥിരം തൊഴിലാളികൾ അല്ലാത്തവർക്ക് നിയമപരമായി വിവിധ തൊഴിലുടമകൾക്ക് ജോലിക്കു വയ്ക്കാവുന്ന സംവിധാനം ഉടൻ
ബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് റിപ്പോർട്ട്. സ്ഥിരം തൊഴിലാളികൾ അല്ലാത്തവരെ നിയമപരമായി വിവിധ തൊഴിലുടമകൾക്ക് ജോലിക്കു വയ്ക്കാൻ സാധിക്കുന്ന സംവിധാനമാണിത്. പ്രത്യേക പ്രൊഫഷണൽ ലൈൻസ് ആവശ്യമില്ലാത്ത തസ്തികകളിൽ വിവിധ തൊഴിലുട മകൾക്ക് കീഴിൽ താൽക്കാലികമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഫ്ലക്സിബിൾ വർക്ക് പെർമിറ്റ്. ഇത് നടപ്പിൽ വന്നാൽ തൊഴിലാളികൾക്ക് രണ്ട് വർഷക്കാലയളവിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ താൽക്കാലിക ജോലികൾ ചെയ്യാൻ കഴിയും. എന്നാൾ റൺ എവെ കേസുള്ളവർക്കും കുറ്റക്യതങ്ങൾ ചെയ്ത് കേസുകളിൽ കുരുങ്ങിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. ഇതിനായി അപേക്ഷാ ഫീസായി 200 ദിനാറും മാസാന്തം 30 ദിനാറും തൊഴിലാളിയിൽ നിന്ന് ഈടാക്കും. ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതോടെ സ്വകാര്യമേഖലയിൽ താൽക്കാലിക ജോലികൾക്കായി അനധികൃത തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധിക്യതർ കണക്ക് കൂട്ടുന്നത്. ഇത് സംബന്ധി
ബഹ്റൈനിൽ തൊഴിലാളികൾക്ക് ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം ഉടൻ നിലവിൽ വരുമെന്ന് റിപ്പോർട്ട്. സ്ഥിരം തൊഴിലാളികൾ അല്ലാത്തവരെ നിയമപരമായി വിവിധ തൊഴിലുടമകൾക്ക് ജോലിക്കു വയ്ക്കാൻ സാധിക്കുന്ന സംവിധാനമാണിത്.
പ്രത്യേക പ്രൊഫഷണൽ ലൈൻസ് ആവശ്യമില്ലാത്ത തസ്തികകളിൽ വിവിധ തൊഴിലുട മകൾക്ക് കീഴിൽ താൽക്കാലികമായി ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഫ്ലക്സിബിൾ വർക്ക് പെർമിറ്റ്. ഇത് നടപ്പിൽ വന്നാൽ തൊഴിലാളികൾക്ക് രണ്ട് വർഷക്കാലയളവിലേക്ക് ഈ സൗകര്യം ഉപയോഗിച്ച് വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ താൽക്കാലിക ജോലികൾ ചെയ്യാൻ കഴിയും.
എന്നാൾ റൺ എവെ കേസുള്ളവർക്കും കുറ്റക്യതങ്ങൾ ചെയ്ത് കേസുകളിൽ കുരുങ്ങിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയില്ല. ഇതിനായി അപേക്ഷാ ഫീസായി 200 ദിനാറും മാസാന്തം 30 ദിനാറും തൊഴിലാളിയിൽ നിന്ന് ഈടാക്കും. ഫ്ലക്സിബിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതോടെ സ്വകാര്യമേഖലയിൽ താൽക്കാലിക ജോലികൾക്കായി അനധികൃത തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധിക്യതർ കണക്ക് കൂട്ടുന്നത്.
ഇത് സംബന്ധിച്ച ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന. പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ മേഖലയിലെ അനധികൃത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാവുമെന്നും കരുതുന്നു.എന്നാൽപ്രൊഫഷണൽ ലൈസൻസ് ആവശ്യമുള്ള നഴ്സിങ്, എഞ്ചിനിയറിങ് പോലുള്ള ജോലികൾ ഇതിന്റെ പരിധിയിൽ വരില്ല.