- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
വിസ കാലവധി കഴിഞ്ഞ ശേഷമുള്ള കാലയളവിലെ പിഴ ഒടുക്കിയവർക്ക് മാത്രം ഫ്‌ളെക്‌സിബിൾ വർക് പെർമിറ്റ്: വിസയില്ലാതെ രാജ്യത്ത് തങ്ങേണ്ടി വരുന്നവർക്ക് തൊഴിലെടുക്കാൻ സാഹചര്യമൊരുക്കുന്ന ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റ് അപേക്ഷിക്കുന്നവർ അറിയാൻ
മനാമ: രാജ്യത്ത് അനധികൃതമായി കഴിയുന്ന തൊഴിലാളികൾക്ക് നിയമവിധേയമായി ജോലി ചെയ്യാൻ അവസരമൊരുക്കുന്ന ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കേണ്ടവർ വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള പിഴ മുഴുവൻ അടക്കണമെന്ന് എൽഎംആർഎ അറിയിച്ചു. വിവിധ കാരണങ്ങളാൽ വിസയില്ലാതെ ബഹ്റൈനിൽ തുടരേണ്ടി വന്നവർക്ക് നിയമവിേധയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് 'ഫ്ളെക്സിബ്ൾ വർക് പെർമിറ്റ്. ഫ്ളക്സിബിൾ വർക്കർ, ഫ്ളക്സിബിൾ ഹോസ്?പിറ്റാലിറ്റി വർക്കർ എന്നിങ്ങനെ രണ്ടു തരം വർക് പെർമിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടൽ, സലൂൺ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഫ്ളക്സിബിൾ ഹോസ്?പിറ്റാലിറ്റി വർക്ര് പെർമിറ്റ് നൽകുന്നത്. ഇവർ പ്രത്യേക മെഡിക്കൽ ടെസ്റ്റ് പാസാകേണ്ടി വരും. ഫ്ളക്സിബിൾ വർക്പെർമിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാർട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ പ്രവർത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളക്സിബിൾ വർക്പെർമിറ്റിന് അപേക്ഷിക്കേണ്ടത്. റൺഎവെ കേസുള്ളവ
മനാമ: രാജ്യത്ത് അനധികൃതമായി കഴിയുന്ന തൊഴിലാളികൾക്ക് നിയമവിധേയമായി ജോലി ചെയ്യാൻ അവസരമൊരുക്കുന്ന ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കേണ്ടവർ വിസ കാലാവധി കഴിഞ്ഞ ശേഷമുള്ള പിഴ മുഴുവൻ അടക്കണമെന്ന് എൽഎംആർഎ അറിയിച്ചു.
വിവിധ കാരണങ്ങളാൽ വിസയില്ലാതെ ബഹ്റൈനിൽ തുടരേണ്ടി വന്നവർക്ക് നിയമവിേധയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് 'ഫ്ളെക്സിബ്ൾ വർക് പെർമിറ്റ്. ഫ്ളക്സിബിൾ വർക്കർ, ഫ്ളക്സിബിൾ ഹോസ്?പിറ്റാലിറ്റി വർക്കർ എന്നിങ്ങനെ രണ്ടു തരം വർക് പെർമിറ്റുകളാണ് അനുവദിക്കുക. കഫ്റ്റീരിയ, റസ്റ്റോറന്റ്, ഹോട്ടൽ, സലൂൺ തുടങ്ങിയ
മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഫ്ളക്സിബിൾ ഹോസ്?പിറ്റാലിറ്റി വർക്ര് പെർമിറ്റ് നൽകുന്നത്. ഇവർ പ്രത്യേക മെഡിക്കൽ ടെസ്റ്റ് പാസാകേണ്ടി വരും.
ഫ്ളക്സിബിൾ വർക്പെർമിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. പാർട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ പ്രവർത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളക്സിബിൾ വർക്പെർമിറ്റിന്
അപേക്ഷിക്കേണ്ടത്.
റൺഎവെ കേസുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യൽ ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിക്കു തന്നെയായിരിക്കും. ആദ്യഘട്ടത്തിൽ പ്രതിമാസം 2000 പേർക്കാണ് പെർമിറ്റ് നൽകുക. രണ്ടുവർഷത്തേക്കാണ് ഇത് അനുവദിക്കുക. 200 ദിനാർ ആണ് പെർമിറ്റ് ഫീസ്. ഹെൽത്ത് കെയർ ഇനത്തിൽ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാർ വീതവും നൽകണം. ഇതിനുപുറമെ, നാട്ടിലേക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡെപ്പോസിറ്റ് ആയി നൽകേണ്ടി വരും.