നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ നടപടികൾ പ്രാബല്യത്തിൽ വന്നതിന് ശേഷം രാജ്യത്തെക്ക് എത്തിയ ആദ്യ ഫ്‌ളൈറ്റിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും. യുഎഇ വഴി എത്തിയ എമിറേറ്റ്‌സിന്റെ വിമാനത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. യാത്രക്കാരുൾപ്പെട്ട ടീമിനെ ഒരു ബസ്സിൽ സാൻട്രിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലെ ക്വാറന്റൈയ്ൻ കേന്ദ്രത്തിലേക്ക് മാറ്റി.

യാത്രക്കാർക്ക് 14 ദിവസം വരെ ഹോട്ടൽ ക്വാറന്റെയ്‌ന് വിധേയരാകണം എന്നാം് നിയമം, ഇതിനായി സ്വന്തം പോക്കറ്റിൽ നിന്ന് 2,000 ഡോളർ ചെലവ് വരും.കരസേന വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ബസിൽ ഹോട്ടലിലെത്തിച്ചത്. ക്വാറന്റൈയ്‌നിന്റെ പത്താം ദിവസം നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കിൽ ഹോട്ടലിലെ താമസം കുറയ്ക്കാനാവും.നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ ആർക്കും 5,000 ഡോളർ വരെ പിഴയോ ആറുമാസം തടവോ അനുഭവിക്കണം.

മുൻ കൂട്ടി ബുക്ക് ചെയ്ത് താമസത്തിനായി പണം നൽകിയാൽ മാത്രമേ ക്വാറന്റൈയ്ൻ സൗകര്യം ലഭിക്കൂ .ഇതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.താമസവും ഭക്ഷണവുമടക്കം എല്ലാ സർവീസുകളുമുൾപ്പടെ 12രാത്രികൾക്കായി ഒരു മുതിർന്നയാൾക്ക് 1,875യൂറോ ചെലവ് വരും.സേവന ദാതാവായ ടിഫ്‌കോ ഹോട്ടൽ ഗ്രൂപ്പാണ് താമസസൗകര്യവും ഗതാഗതവും, സുരക്ഷാ, ആരോഗ്യ, ക്ഷേമ സേവനങ്ങൾ എന്നിവ നൽകുന്നത്.നിർബന്ധിത ക്വാറന്റൈയ്ൻ നിയമം ലംഘിച്ചാൽ 2,500യൂറോ വരെ പിഴയോ ആറ് മാസത്തെ തടവോ ലഭിക്കും.അയർലണ്ടിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് -19 ന് നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റില്ലാത്ത യാത്രക്കാർക്കും പുതിയ നിയമം ബാധകമാണ്. ഈ യാത്രക്കാർക്ക് ഒരു ദിവസം 150 യൂറോ നിരക്ക് ക്വാറന്റൈയൻ താമസത്തിന് നൽകേണ്ടിവരും

ഗവൺമെന്റിന്റെ 'ഉയർന്ന അപകടസാധ്യതയുള്ള' സ്ഥലങ്ങളുടെ പട്ടികയിൽ നിലവിൽ 33 രാജ്യങ്ങളുണ്ട്.ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്നവർക്കെല്ലാം ഹോട്ടലുകൾക്ക് പുറത്തിറങ്ങി യാത്ര ചെയ്യണമെങ്കിൽ 12 ദിവസം കഴിയണം.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ രാജ്യങ്ങളിലൊന്നിൽ ഉണ്ടായിരുന്നതും അവിടങ്ങളിലെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തവരുമുൾപ്പെടെ ഏതൊരു യാത്രക്കാരനും പുതിയ നിയമം ബാധകമാകും.

ഓസ്ട്രിയ, ബ്രസീൽ, ചിലി, മൗറീഷ്യസ്, റുവാണ്ട, ദക്ഷിണാഫ്രിക്ക, അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പരാഗ്വേ, പനാമ, പെറു, സുരിനാം, ഉറുഗ്വേ, വെനിസ്വേല.അംഗോള, ഓസ്ട്രിയ, ബോട്‌സ്വാന, ബ്രസീൽ, ബുറുണ്ടി, കേപ് വെർഡെ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈശ്വതിനി, ലെസോതോ, മലാവി, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, റുവാണ്ട, സീഷെൽസ്, ടാൻസാനിയ , യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സാംബിയ, സിംബാബ്വെ എന്നിവയാണ് ഈ രാജ്യങ്ങൾ.