ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറിയിട്ടുള്ളത് ലോകജനസംഖ്യയുടെ അഞ്ചുശതമാനം മാത്രം. വിമാനയാത്രയെയും വിമാനങ്ങളെയും സംബന്ധിച്ച രസകരമായ വിവരങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

  • ബോയിങ് 747 വിമാനത്തിന്റെ ചിറകുകൾ തമ്മിലുള്ള അകലം (വിങ്‌സ്പാൻ) 195 അടിയാണ്. റൈറ്റ് സഹോദരന്മാർ ആദ്യ വിമാനയാത്രയിൽ പറന്നതിനെക്കാൾ (120 അടി) കൂടുതലാണിത്.
  • എയർബസ് എ380-ന്റെ വിങ്‌സ്പാൻ വിമാനത്തിന്റെ നീളത്തെക്കാൾ കൂടുതലാണ്. വിങ്‌സ്പാൻ 80 മീറ്ററും വിമാനത്തിന്റെ നീളം 72.7 മീറ്ററും.
  • രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയുടെ ഏറ്റവും നല്ല യുദ്ധവിമാനമായിരുന്ന പി-51 മസ്ടാങ് നിർമ്മിച്ചത് ആക്രി വസ്‌കുക്കളിൽനിന്നാണ്. 117 ദിവസം കൊണ്ടായിരുന്നു ഇതിന്റെ നിർമ്മാണം.
  • അമേരിക്കൻ വ്യോമപരിധിയിൽവൈച്ച് കുഞ്ഞ് ജനിക്കുകയാണെങ്കിൽ അതിന് ജന്മനാ അമേരിക്കൻ പൗരത്വം ലഭിക്കും.
  • വിമാനാപകടങ്ങളിൽപ്പെടാനുള്ള സാധ്യത വളരെ വിരളമാണ്. ഇടിമിന്നലേറ്റ് മരിക്കുന്നതിനെക്കാളും ഉൽക്കപതിച്ച് മരിക്കുന്നതിനെക്കാളും അപൂർവമായിരിക്കുമത്. 47 ലക്ഷത്തിലൊന്ന് മാത്രമാണ് വിമാനാപകടത്തിനുള്ള സാധ്യത
  • 1945-നുശേഷം ഏറ്റവും കൂടുതൽ വിമാനാപകടങ്ങളുണ്ടായിട്ടുള്ള രാജ്യം അമേരിക്കയാണ്. പിന്നിൽ റഷ്യയും ബ്രസീലും.
  • വിമാനം പറത്തിക്കൊണ്ടിരിക്കെ വിഷംകലർത്തിയ ഭക്ഷണം കഴിക്കാതിരിക്കുന്നതിന് പൈലറ്റിനും കോ പൈലറ്റിനും വ്യത്യസ്ത ഭക്ഷണമാണ് നൽകുന്നത്
  • ലോകത്തെ ഏറ്റവും പഴക്കംചെന്ന വിമാനക്കമ്പനി ഹോളണ്ടിലെ കെഎൽഎം ആണ്. 1919-ലാണ് ഈ കമ്പനി സ്ഥാപിച്ചത്.
  • ബിസിനസ് ക്ലാസ് സീറ്റുകൾ ആദ്യമായി ഏർപ്പെടുത്തിയത് ക്വാന്റാസാണ്. ഇന്നേവരെ അപകടത്തിൽപ്പെട്ടിട്ടില്ലാത്ത വിമാനവും ക്വാന്റാസ് തന്നെ.
  • എല്ലാ പൈലറ്റുമാർക്കും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം
  • വിമാനം ലാൻഡ് ചെയ്യുമ്പോൾ ലൈറ്റുകൾ ഡിംചെയ്യുന്നത് പണം ലാഭിക്കുന്നതിനല്ല. ലാൻഡിങ് മോശമാവുകയും ലൈറ്റുകൾ ഓഫാകുകയും ചെയ്താലും യാത്രക്കാർക്ക് അത് മനസ്സിലാകാതിരിക്കുന്നതിന് വേണ്ടിയാണ്
  • വിമാനത്തിൽ പുകവലിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും എല്ലാവിമാനങ്ങളിലും ആഷ്ട്രേകൾ കരുതിയിട്ടുണ്ടാകും. ടോയ്‌ലറ്റുകളിൽ അലാറമുണ്ടെങ്കിലും അവിടെയുമുണ്ടാകും ആഷ്ട്രേകൾ.
  • വിമാനത്തിലെ ഓക്‌സിജൻ മാസ്‌കുകൾ 10 മുതൽ 20 മിനിറ്റുവരെയാണ് പ്രവർത്തിക്കുക. 10,000 അടി ഉയരത്തിൽനിന്ന് വീഴുമ്പോൾ ഇത് മതിയാകുമെന്നാണ് കരുതുന്നത്.
  • മറ്റേത് ജോലിയിലുള്ളവരെക്കാളും എയർഹോസ്റ്റസ്സുമാരോട് മറ്റുള്ളവർക്ക് ആദ്യദർശനത്തിൽത്തന്നെ പ്രേമം തോന്നുന്നു
  • ലോകത്തുള്ള എല്ലാ വിമാനത്താവളങ്ങളിൽനിന്നുമായി എയർബസ് എ320 ഓരോ രണ്ടുസെക്കൻഡിലും പറന്നുയരുന്നു
  • ലണ്ടനിൽലെ ഹെസ്റ്റണിൽനിന്ന് പാരീസിലെ ലെ ബോർഗെ വിമാനത്താവളത്തിലേക്കാണ് ആദ്യ അന്താരാഷ്ട്ര വിമാനം പറന്നത്. 1919 ഓഗസ്റ്റ് 25-നായിരുന്നു അത്. 

ലോകത്തെ ഏറ്റവും ചെറിയ വിമാനയാത്ര ബ്രിട്ടനിലെ വെസ്‌ട്രേയിൽനിന്ന് പാപ്പ വെസ്‌ട്രേയിലേക്കുള്ളതാണ്. 1.7 മൈലാണ് യാത്രാദൂരം. രണ്ട് മിനിറ്റാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെങ്കിലും ഒരുമിനിറ്റ് കൊണ്ട് പറന്നുവരും