- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരായ യുവതികൾ തമ്മിൽ വിമാനത്തിനുള്ളിൽ പൊരിഞ്ഞയടി; മധ്യസ്ഥതയ്ക്കെത്തിയ പൈലറ്റ് ഒരു യുവതിയുടെ ചെവിട്ടത്തടിച്ചു: സസ്പെൻഷനും തിരിച്ചടികളുമായി ഡെൽറ്റ് എയർലൈൻ; അമേരിക്കൻ വിമാന കമ്പനികളുടെ കാലക്കേട് തീരുന്നില്ല
യുഎസിലെ ഹാർട്സ്ഫീൽഡ് ജാക്ക്സൻ അറ്റ്ലാന്റ എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന ഡെൽറ്റ വിമാനത്തിൽ രണ്ട് സ്ത്രീകൾ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് പൈലറ്റ് ഇടപെടുകയും ഇതിലൊരു സ്ത്രീയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് സ്പെൻഷനിലായ വൈമാനികനെ അന്വേഷണത്തിന് ശേഷം തിരിച്ചെടുത്തിരിക്കുകയാണ് വിമാനക്കമ്പനി. ഇത്തരത്തിൽ അറ്റ്ലാന്റയിൽ ഡെൽറ്റ വിമാനത്തിൽ നടന്ന അടിപിടിയുടെ കഥ ആരെയും അമ്പരിപ്പിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ തമ്മിൽ അടികലശൽ മുറുകിയതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കിയിരുന്നു. തുടർന്ന് സ്ത്രീകൾ പരസ്പരം കെട്ടിമറിഞ്ഞ് വിമാനത്തിനുള്ളിൽ സംഘട്ടനം തുടരുകയായിരുന്നു. ഇരുവരും പരസ്പരം തലമുടി പിടിച്ച് വലിക്കുകയും ആക്രോശിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ആക്രമണം അതിര് കടന്നപ്പോൾ നോക്കി നിൽക്കാനാവാതിരുന്ന പൈലറ്റ് ഇറങ്ങി വരുകയും അടിപിടിയിൽ ഇടപെടുകയുമായിരുന്നു. ഇതിന്റെ ഭാഗമായി പൈലറ്റ് ഇതിലൊരു സ്ത്രീയുടെ മുഖത്തൊന്ന് പൊട്ടിക്കുകയും ചെയ്തു. സംഭവത്തെ തുടർന
യുഎസിലെ ഹാർട്സ്ഫീൽഡ് ജാക്ക്സൻ അറ്റ്ലാന്റ എയർപോർട്ടിൽ നിർത്തിയിട്ടിരുന്ന ഡെൽറ്റ വിമാനത്തിൽ രണ്ട് സ്ത്രീകൾ തമ്മിൽ അടിപിടിയുണ്ടായതിനെ തുടർന്ന് പൈലറ്റ് ഇടപെടുകയും ഇതിലൊരു സ്ത്രീയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് സ്പെൻഷനിലായ വൈമാനികനെ അന്വേഷണത്തിന് ശേഷം തിരിച്ചെടുത്തിരിക്കുകയാണ് വിമാനക്കമ്പനി. ഇത്തരത്തിൽ അറ്റ്ലാന്റയിൽ ഡെൽറ്റ വിമാനത്തിൽ നടന്ന അടിപിടിയുടെ കഥ ആരെയും അമ്പരിപ്പിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകൾ തമ്മിൽ അടികലശൽ മുറുകിയതിനെ തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കിയിരുന്നു. തുടർന്ന് സ്ത്രീകൾ പരസ്പരം കെട്ടിമറിഞ്ഞ് വിമാനത്തിനുള്ളിൽ സംഘട്ടനം തുടരുകയായിരുന്നു. ഇരുവരും പരസ്പരം തലമുടി പിടിച്ച് വലിക്കുകയും ആക്രോശിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ ആക്രമണം അതിര് കടന്നപ്പോൾ നോക്കി നിൽക്കാനാവാതിരുന്ന പൈലറ്റ് ഇറങ്ങി വരുകയും അടിപിടിയിൽ ഇടപെടുകയുമായിരുന്നു. ഇതിന്റെ ഭാഗമായി പൈലറ്റ് ഇതിലൊരു സ്ത്രീയുടെ മുഖത്തൊന്ന് പൊട്ടിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അന്വേഷണാർത്ഥം പൈലറ്റിനെ സസ്പെൻഡ് ചെയ്തിരുവെന്നാണ് ഡെൽറ്റ ടിഎംഇസഡിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പൈലറ്റ് നിയമാനുസൃതമായിട്ട് മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും എയർലൈൻസ് വ്യക്തമാക്കുന്നു. പിന്നീട് ഈ പൈലറ്റ് ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയെന്നും വിമാനം പറത്തിക്കുന്നുണ്ടെന്നുമാണ് പുതിയ റിപ്പോർട്ട്. പൈലറ്റിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
ഏപ്രിൽ 21നായിരുന്നു വിമാനത്തിലെ ഈ അടിപിടി അരങ്ങേറിയത്. സെക്യൂരിറ്റിക്കാരെ വിളിക്കാത്തതിനാൽ ഈ പ്രശ്നം ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാനാവില്ലെന്ന ആശങ്ക വിമാനജോലിക്കാരിൽ ചിലരെ അസ്വസ്ഥരാക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ അറ്റ്ലാന്റെ പൊലീസ് കൃത്യസമയത്ത് സംഭവസ്ഥലത്തെത്തിയിരുന്നുവെന്നാണ് ഡെൽറ്റ പ്രസ്താവനയിലൂടെ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഈ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് കൃത്യമായി വിവരം ലഭിച്ചിരുന്നുവെന്നും പൈലറ്റിനെ ഉടൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നുവെന്നും അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം പൈലറ്റിനെ ജോലിയിലേക്ക് തിരിച്ചെടുത്തിട്ടുണ്ടെന്നും സംഭവത്തെ തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെന്നും വിമാനക്കമ്പനി അറിയിക്കുന്നു.