പ്പാനിലെ നരിത ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ലോസ് ഏയ്ജൽസിലേക്ക് പുറപ്പെടാനിരുന്ന എഎൻഎ വിമാനത്തിൽ രണ്ട് യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടിപിടിയുണ്ടായി. ഇവർക്കിടയിൽ മധ്യസ്ഥതയ്ക്കെത്തിയ എയർഹോസ്റ്റസിനും തല്ല് കിട്ടിയെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇവർ തമ്മിലുള്ള അടികലശൽ മൂർധന്യത്തിലെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയോടെ നോക്കി നിൽക്കുന്ന വിമാനത്തിലെ മറ്റ് യാത്രക്കാരെയും വീഡിയോയിൽ കാണാം. ചുവപ്പ് ഷർട്ട് ധരിച്ച ഒരാളും കറുത്ത ഷർട്ട് ധരിച്ച മറ്റൊരാളും തമ്മിലാണ് അടിപിടിയുണ്ടായിരിക്കുന്നത്.

തങ്ങളുടെ സീറ്റുകളിലിരുന്ന് കൊണ്ടായിരുന്നു ഇവർ പരസ്പരം ഇടിയാരംഭിച്ചത്. തന്നെ ഇയാൾ ഉപദ്രവിക്കുന്നുവെന്നും ആരെങ്കിലും സഹായിക്കാനെത്തണമെന്നും ഇതിൽ ഒരു യാത്രക്കാരൻ ഉച്ചത്തിൽ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഈ അടിപിടിയൊന്ന് നിർത്താൻ മറ്റ് നിരവധി യാത്രക്കാർ അവരോട് അഭ്യർത്ഥിക്കുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഒരു ചെറിയ കുട്ടി ഉച്ചത്തിൽ കരയുന്നുമുണ്ട്. ചുവന്ന ഷർട്ട് ധരിച്ചയാൾ എഴുന്നേറ്റ് നടക്കുമ്പോൾ ഇയാളെ വിമാനത്തിൽ നിന്നും ഇറക്കി വിടാൻ മറ്റേയാൾ ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ട്.

തുടർന്ന് ചുവപ്പ് ഷർട്ടിട്ടയാളെ മറ്റൊരാൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ അയാൾ വീണ്ടും തിരിച്ച് വന്ന് കറുത്ത ഷർ്ട്ടുകാരനുമായി വീണ്ടും ഏറ്റുമുട്ടുകയും എയർഹോസ്റ്റസ് വീണ്ടും ഇടപെടുന്നുമുണ്ട്. എഎൻഎ വിമാനത്തിലെ സ്റ്റാഫിന്റെ കഴുത്തിന് പിടിച്ചുവെന്ന കുറ്റം അമേരിക്കക്കാരനായ 44 കാരന്റെ മേൽ ചുമത്തിയിട്ടുണ്ടെന്നാണ് ജപ്പാൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. വിമാനം ടേയ്ക്ക് ഓഫ് ചെയ്യാൻ അൽപസമയം മാത്രം ബാക്കി നിൽക്കവെയാണീ ശണ്ഠ പൊട്ടിപ്പുറപ്പെട്ടതെന്നാണ് എയർലൈൻ വക്താവ് വെളിപ്പെടുത്തുന്നത്. അമേരിക്കൻ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്നും അതാണ് പ്രശ്നത്തിന്കാരണമായതെന്നും പൊലീസ് പറയുന്നു.