- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനത്തിന് ആകാശത്ത് വച്ച് മിന്നലേറ്റു; അടിയന്തിര റൂട്ട് നിശ്ചയിച്ച് ബ്രിട്ടനിൽ വിമാനം ഇറക്കിയതിനാൽ ദുരന്തങ്ങൾ പൂർണമായും ഒഴിവായി
പറക്കുന്നതിനിടെ വിമാനങ്ങൾക്ക് മിന്നലേൽക്കുമോയെന്ന ചോദ്യത്തിന് അനുഭവത്തിലൂടെ ഉത്തരമേകിയിരിക്കുകയാണ് പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനം. പാരീസിലെ ചാൾസ് ഡി ഗൗല്ലെ എയർപോർട്ടിൽ നിന്നും പറന്ന് പൊങ്ങിയ വിമാനത്തിന് പറക്കലിനിടെ മിന്നലേറ്റുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അടിയന്തിര റൂട്ട് നിശ്ചയിച്ച് വിമാനം ബ്രിട്ടനിൽ ഇറക്കിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. മിന്നലേറ്റതിനെ തുടർന്ന് വൻ ശബ്ദം അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എഎഫ്1064 വിമാനത്തിന് പറക്കലിനിടെ മിന്നലേറ്റുവെന്നും തുടർന്ന് മുൻകരുതലായി എമർജൻസി പ്രഖ്യാപിച്ച് വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും ഒരു വക്താവ് വെളിപ്പെടുത്തുന്നു. സാധാരണ പോലെ നിലത്തിറങ്ങിയ വിമാനത്തിൽ നിന്നും എല്ലാ യാത്രക്കാരെയും പ്രയാസമൊന്നുമില്ലാതെ പുറത്തിറക്കാനും സാധിച്ചു. ഈ വിമാനത്തിന്റെ ഫ്‌ലൈറ്റ്പാത്തിന്റെ ഗ്രാഫിക്ക് ഏവിയേഷൻവാച്ച് സൈറ്റായ നിക്‌സ് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിട
പറക്കുന്നതിനിടെ വിമാനങ്ങൾക്ക് മിന്നലേൽക്കുമോയെന്ന ചോദ്യത്തിന് അനുഭവത്തിലൂടെ ഉത്തരമേകിയിരിക്കുകയാണ് പാരീസിൽ നിന്നും ബ്രിട്ടനിലേക്ക് പറന്ന എയർ ഫ്രാൻസ് വിമാനം. പാരീസിലെ ചാൾസ് ഡി ഗൗല്ലെ എയർപോർട്ടിൽ നിന്നും പറന്ന് പൊങ്ങിയ വിമാനത്തിന് പറക്കലിനിടെ മിന്നലേറ്റുവെന്നാണ് റിപ്പോർട്ട്.
തുടർന്ന് അടിയന്തിര റൂട്ട് നിശ്ചയിച്ച് വിമാനം ബ്രിട്ടനിൽ ഇറക്കിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. മിന്നലേറ്റതിനെ തുടർന്ന് വൻ ശബ്ദം അനുഭവപ്പെട്ടിരുന്നുവെന്ന് യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.
സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. എഎഫ്1064 വിമാനത്തിന് പറക്കലിനിടെ മിന്നലേറ്റുവെന്നും തുടർന്ന് മുൻകരുതലായി എമർജൻസി പ്രഖ്യാപിച്ച് വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും ഒരു വക്താവ് വെളിപ്പെടുത്തുന്നു. സാധാരണ പോലെ നിലത്തിറങ്ങിയ വിമാനത്തിൽ നിന്നും എല്ലാ യാത്രക്കാരെയും പ്രയാസമൊന്നുമില്ലാതെ പുറത്തിറക്കാനും സാധിച്ചു. ഈ വിമാനത്തിന്റെ ഫ്‌ലൈറ്റ്പാത്തിന്റെ ഗ്രാഫിക്ക് ഏവിയേഷൻവാച്ച് സൈറ്റായ നിക്‌സ് ന്യൂസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട്.