- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ സാധനങ്ങൾ കൊണ്ടു പോകാം...? വിശപ്പ് മാറ്റാനായി എന്തെങ്കിലും ഭക്ഷണം കൊണ്ടു പോയാൽ കുഴപ്പത്തിലാവുമോ...?
വിമാനം വഴിയുള്ള ട്രിപ്പ് താരതമ്യേന ചെലവേറിയതാണ്. വിമാനത്താവളങ്ങളിൽ നിന്നും ഭക്ഷണം വാങ്ങുന്നതും ചെലവേറിയ കാര്യമാണ്. വിമാനത്തിൽ നിന്നും കഴിക്കാനായി സ്‌നാക്ക്‌സ് വാങ്ങുന്നത് കീശകാലിയാക്കുകയും ചെയ്‌തേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പലവിധ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിച്ചെന്ന് വരാം. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ സാധനങ്ങൾ കൊണ്ടു പോകാം...? വിശപ്പ് മാറ്റാനായി എന്തെങ്കിലും ഭക്ഷണം കൊണ്ടു പോയാൽ കുഴപ്പത്തിലാവുമോ...?തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്. വിമാനം കയറാനായി കാത്തിരിക്കുമ്പോഴോ അല്ലെങ്കിൽ പതിവിലുമധികം വൈകുന്ന ഫ്‌ലൈറ്റിനായി കാത്തിരിക്കുമ്പോഴോ വിശപ്പ് സഹിക്കാനൊന്നും ആർക്കും പറ്റില്ല. അത്തരം സന്ദർഭങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും വിലയേറിയ ഭക്ഷണം വാങ്ങിക്കഴിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യും. എന്നാൽ യാത്രക്കാർക്ക് ആവശ്യമുള്ള ഭക്ഷണം വിമാനത്താവളത്തിലേക്ക് കൊണ്ടു പോയാൽ ഈ വിഷമാവസ്ഥ ഒഴിവാക്കാം. വിമാനത്തിൽ സഞ്ചരിക്കാൻ പോകുമ്പോൾ ആവശ്യമുള്ള ഭക്ഷണം കൊ
വിമാനം വഴിയുള്ള ട്രിപ്പ് താരതമ്യേന ചെലവേറിയതാണ്. വിമാനത്താവളങ്ങളിൽ നിന്നും ഭക്ഷണം വാങ്ങുന്നതും ചെലവേറിയ കാര്യമാണ്. വിമാനത്തിൽ നിന്നും കഴിക്കാനായി സ്‌നാക്ക്‌സ് വാങ്ങുന്നത് കീശകാലിയാക്കുകയും ചെയ്‌തേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പലവിധ ചോദ്യങ്ങൾ നിങ്ങൾ സ്വയം ചോദിച്ചെന്ന് വരാം. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ എന്തൊക്കെ സാധനങ്ങൾ കൊണ്ടു പോകാം...? വിശപ്പ് മാറ്റാനായി എന്തെങ്കിലും ഭക്ഷണം കൊണ്ടു പോയാൽ കുഴപ്പത്തിലാവുമോ...?തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്.
വിമാനം കയറാനായി കാത്തിരിക്കുമ്പോഴോ അല്ലെങ്കിൽ പതിവിലുമധികം വൈകുന്ന ഫ്‌ലൈറ്റിനായി കാത്തിരിക്കുമ്പോഴോ വിശപ്പ് സഹിക്കാനൊന്നും ആർക്കും പറ്റില്ല. അത്തരം സന്ദർഭങ്ങളിൽ വിമാനത്താവളങ്ങളിൽ നിന്നും വിലയേറിയ ഭക്ഷണം വാങ്ങിക്കഴിക്കാൻ നാം നിർബന്ധിതരാവുകയും ചെയ്യും. എന്നാൽ യാത്രക്കാർക്ക് ആവശ്യമുള്ള ഭക്ഷണം വിമാനത്താവളത്തിലേക്ക് കൊണ്ടു പോയാൽ ഈ വിഷമാവസ്ഥ ഒഴിവാക്കാം. വിമാനത്തിൽ സഞ്ചരിക്കാൻ പോകുമ്പോൾ ആവശ്യമുള്ള ഭക്ഷണം കൊണ്ടു പോകാൻ അനുവാദമുണ്ടെന്ന് നിരവധി യാത്രക്കാർക്ക് ഇപ്പോഴും അറിയില്ലെന്നതാണ് വാസ്തവം.
ഇതിലൂടെ വൻ വില കൊടുത്ത് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കാമെന്നതിന് പുറമെ സമയവും ലാഭിക്കാൻ സാധിക്കുന്നു. എന്നാൽ യാത്രക്കാർക്ക് തങ്ങളുടെ ഹാൻഡ്‌ലഗേജിൽ ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് കൊണ്ടുവരാൻ അനുവദിക്കപ്പെട്ടിരിക്കുന്നതെന്ന് മിക്കവർക്കും അറിയുകയില്ല. നിയമപരമായി എന്തൊക്കെ ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് വീട്ടിൽ നിന്നും കൊണ്ടു വരാൻ അനുവദിച്ചിരിക്കുന്നതെന്ന് നിരവധി എയർപോർട്ടുകൾ തെളിച്ച് പറയാത്തതും പ്രശ്‌നമാകുന്നുണ്ട്. അതിനാൽ എന്തൊക്കെ ഭക്ഷണങ്ങളാണ് അനുവദിക്കപ്പെട്ടിരിക്കുന്നതെന്ന് യാത്രക്കാർ അന്വേഷിച്ച് മനസിലാക്കുന്നത് നന്നായിരിക്കും.
സാൻഡ് വിച്ച്, ക്രാക്കേർസ്, ക്രിസ്പ്‌സ്, ചോക്കളേറ്റ്, തുടങ്ങിയ ഏത് സോളിഡ് ആഹാര പദാർത്ഥങ്ങളും അനുവദിച്ചിട്ടുണ്ടെന്നാണ് ലുട്ടൻ എയർപോർട്ട് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നതന്. എന്നാൽ മാർമൈറ്റ്, ജാമുകൾ, തുടങ്ങിയവ ലിക്യുഡ് ആഹാര പദാർത്ഥങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല. എന്നാൽ സൂപ്പ്, യോഗർട്ട് പോലുള്ള ദ്രാവക ആഹാങ്ങൾ വിമാനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ 100 മില്ലീയിൽ കൂടാൻ പാടില്ല. എന്നാൽ ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന രക്ഷിതാക്കൾക്ക് ഇത്തരം നിയമങ്ങളിൽ ചില ഇളവുകളുണ്ട്.
ദ്രാവക രൂപത്തിലുള്ള ബേബിഫുഡ് 100 മില്ലീയിൽ കൂടുതലായാലും വിമാനത്തിൽ കൊണ്ടു പോകാമെന്ന് ഗവൺമെന്റ് ഓഫ് യുകെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുള്ളവർക്ക് മാത്രമേ ഇത് അനുവദിച്ചിട്ടുള്ളൂ. ചില പ്രത്യേക രാജ്യങ്ങളിൽ ഇറങ്ങുന്ന വിമാനങ്ങളിൽ ചില പ്രത്യേക ഭക്ഷണങ്ങൾ കൊണ്ടു പോകുന്നതിന് വിലക്കുണ്ട്. അതായത് ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഇറങ്ങുന്ന വിമാനയാത്രക്കാർ പുറം രാജ്യങ്ങളിൽ നിന്നുള്ള പഴങ്ങൾ, ഡയറി ഉൽപന്നങ്ങൾ തുടങ്ങിയവ കൊണ്ടു പോകാൻ പാടില്ല. അതിനാൽ അവ കൈവശമുള്ളവർ ലാൻഡിംഗിന് മുമ്പ് ഒഴിവാക്കേണ്ടതാണ്. വിമാനങ്ങളിൽ ഭക്ഷണം നിർത്തിയതിന് ചില വിമാനക്കമ്പനികൾ അടുത്തിടെ കടുത്ത വിമർശനത്തിന് വിധേയരായിരുന്നു. ബ്രിട്ടീഷ് എയർവേസ് അടുത്തിടെ തങ്ങളുടെ ഫ്രീ മീൽസ് നിർത്തുകയും പകരം പണം കൊടുത്ത് വാങ്ങേണ്ടുന്ന ഭക്ഷണം ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് കടുത്ത വിമർശം ഏറ്റു വാങ്ങിയിരുന്നു.