- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം വൈകിയാൽ നഷ്ടപരിഹാരം അവകാശമാണ്; അതിന് ഏജൻസിയെ ഉപയോഗിച്ച് ഉള്ള പണം കളയരുത്; വീട്ടിൽ ഇരുന്ന് കൊണ്ട് സ്വന്തമായി പരാതി കൊടുക്കേണ്ടത് എങ്ങനെ...?
നിങ്ങളുടെ വിമാനം വൈകിയാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന 2014ലെ സുപ്രീം കോടതി വിധി പുറത്ത് വന്നതിന് ശേഷം ക്ലെയിംസ് മാനേജ്‌മെന്റ് കമ്പനികളുടെ (സിഎംസി) പെരുപ്പമാണ് മാർക്കറ്റിലുണ്ടായിരിക്കുന്നത്. എന്നാൽ വളരെ ചൂഷണപരമായാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്. അതായത് നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്നിലധികം പോലും ചില കമ്പനികൾ കമ്മീഷനായി ആവശ്യപ്പെടാറുണ്ട്. 29 ശതമാനവും വാറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. അതിനാൽ ഇത്തരം ഏജൻസികളെ ഉപയോഗിച്ച് നഷ്ടപരിഹാരം തേടാൻ ശ്രമിക്കരുതെന്നും വീട്ടിൽ ഇരുന്ന് കൊണ്ട് സ്വന്തമായ പരാതി കൊടുത്ത് നഷ്ടപരിഹാരം തേടണമെന്നുമാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. ഓട്ടോമാറ്റിക് കോംപൻസേഷൻ വിമാനങ്ങൾ വൈകുന്നതിനെ തുടർന്ന് എയർലൈനുകൾ യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായ നഷ്ടപരിഹാരം നൽകുമെന്നാണ് വിച്ച്..? എന്ന കൺസ്യൂമർ ഗ്രൂപ്പ് നിർദേശിക്കുന്നത്. അതിനാൽ നഷ്ടപരിഹാരത്തിന്റെ നല്ലൊരു ഭാഗം പിടിച്ച് പറിക്കുന്ന സിഎംസികളെ ഇതിനായി ആശ്രയിക്കേണ്ടതില്ലെന്
നിങ്ങളുടെ വിമാനം വൈകിയാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന 2014ലെ സുപ്രീം കോടതി വിധി പുറത്ത് വന്നതിന് ശേഷം ക്ലെയിംസ് മാനേജ്‌മെന്റ് കമ്പനികളുടെ (സിഎംസി) പെരുപ്പമാണ് മാർക്കറ്റിലുണ്ടായിരിക്കുന്നത്. എന്നാൽ വളരെ ചൂഷണപരമായാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്. അതായത് നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്നിലധികം പോലും ചില കമ്പനികൾ കമ്മീഷനായി ആവശ്യപ്പെടാറുണ്ട്. 29 ശതമാനവും വാറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. അതിനാൽ ഇത്തരം ഏജൻസികളെ ഉപയോഗിച്ച് നഷ്ടപരിഹാരം തേടാൻ ശ്രമിക്കരുതെന്നും വീട്ടിൽ ഇരുന്ന് കൊണ്ട് സ്വന്തമായ പരാതി കൊടുത്ത് നഷ്ടപരിഹാരം തേടണമെന്നുമാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.
ഓട്ടോമാറ്റിക് കോംപൻസേഷൻ
വിമാനങ്ങൾ വൈകുന്നതിനെ തുടർന്ന് എയർലൈനുകൾ യാത്രക്കാർക്ക് ഓട്ടോമാറ്റിക്കായ നഷ്ടപരിഹാരം നൽകുമെന്നാണ് വിച്ച്..? എന്ന കൺസ്യൂമർ ഗ്രൂപ്പ് നിർദേശിക്കുന്നത്. അതിനാൽ നഷ്ടപരിഹാരത്തിന്റെ നല്ലൊരു ഭാഗം പിടിച്ച് പറിക്കുന്ന സിഎംസികളെ ഇതിനായി ആശ്രയിക്കേണ്ടതില്ലെന്നും വിച്ച്...? നിർദേശിക്കുന്നു. വിമാനം വൈകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പ്രക്രിയ ദീർഘസമയം വേണ്ടി വരുന്ന കാര്യമാണെന്നാണ് വിച്ച് മാനേജിങ് ഡയറക്ടർ ഓഫ് ഹോം സർവീസസ് ആയ അലെക്‌സ് നെയിൽ വെളിപ്പെടുത്തുന്നത്. ഇതിനാലാണ് മിക്കവരും ഇതിനായി സിഎംസികളെ സമീപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കമ്പനികളുടെ ചൂഷണം പരിധി വിടുന്നതിനാൽ ഇത്തരം നഷ്ടപരിഹാരം ഓട്ടോമാറ്റിക്കായി അനുവദിക്കുമെന്ന് എയർലൈനുകൾ ഉറപ്പ് നൽകേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതായത് അർഹമായ നഷ്ടപരിഹാരം യാത്രക്കാർക്ക് ലഭിക്കുമെന്ന ഉറപ്പ് എല്ലാ വിമാനക്കമ്പനികളും കൂടുതൽ വ്യക്തമായി നൽകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എയർലൈനുകൾ ഓട്ടോമാറ്റിക് കോംപൻസേഷനുകൾ ഏർപ്പെടുത്തുന്നതിന് മുമ്പ് വിമാനം വൈകിയതിന്റെ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് വിച്ച്...? വെബൈസ്റ്റിലെ ഫ്‌ലൈറ്റ് ഡിലേ ആൻഡ് കാൻസലേഷൻ കോംപേേൻസഷൻ ടൂൾ സൗജന്യമായി ഉപയോഗിച്ച് യാത്രക്കാർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തങ്ങൾക്ക് എത്രമാത്രം നഷ്ടപരിഹാരം ലഭിക്കുമെന്നാ കണ്ടെത്താനും ഇതിനായി ഒരു ഫോർമൽ ലെറ്റർ തയ്യാറാക്കി സമർപ്പിക്കാനും ഇതിലൂടെ സാധിക്കും.
നിങ്ങലുടെ ഫ്‌ലൈറ്റ് ഡിലേ കോംപൻസേഷൻ ക്ലെയിം തയ്യാറാക്കുക
ഡെനീഡ് ബോർഡിങ് റെഗുലേഷൻസ് പ്രകാരം യൂറോപ്യൻ യൂണിയനിലെ ഏത് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന വിമാിനം മൂന്ന് മണിക്കൂറിലധികം വൈകിയാലോ അല്ലെങ്കിൽ ക്യാൻസൽ ചെയ്താലോ അവയിൽ സഞ്ചരിക്കേണ്ടിയിരുന്ന യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ ഇത്തരത്തിൽ വിമാനം വൈകുന്നതോ അല്ലെങ്കിൽ റദ്ദാക്കുന്നതോ അസാധാരണ സാഹചര്യങ്ങൾ മൂലമാണെന്ന് തെളിയിക്കാൻ വിമാനക്കമ്പനികൾക്ക് സാധിക്കുകയാണെങ്കിൽ നഷ്ടപരിഹാരം നൽകാതെ ഒഴിവാകാൻ അവർക്ക് സാധിക്കും.
ഒരു സിഎംസിയെ ഉപയോഗിക്കാമോ..?
നിങ്ങൾ സ്വന്തംനിലയിൽ ശ്രമിച്ചിട്ടും നഷ്ടപരിഹാരം യാതൊരു വിധത്തിലും ലഭിച്ചിട്ടില്ലെങ്കിൽ മാത്രമേ സിഎംസിയെ അവസാന അത്താണിയെന്ന നിലയിൽ പ്രയോജനപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ സിഎംസി മുഖാന്തിരം ക്ലെയിം ചെയ്തിട്ടും നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ വിമാനക്കമ്പനിക്കെതിരെ യാതൊരു വിധത്തിലുമുള്ള നിയമനടപടികളും സ്വീകരിക്കാൻ സിഎംസിക്ക് അധികാരമില്ലെന്ന് പ്രത്യേകം ഓർക്കുക. എന്നാൽ ഇത്തരത്തിൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെങ്കിൽ തങ്ങൾ ഒരു സോളിസിറ്ററെ നിർദേശിക്കുമെന്നൊക്കെ ചില സിഎംസികൾ വാഗ്ദാനം ചെയ്യാറുണ്ട്. തങ്ങളുടെ ഫീസിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്ന അധിക സർവീസുകളായിട്ടാണ് ചില സിഎംസികൾ ഇത്തരം ഓഫറുകൾ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഭൂരിഭാഗം യാത്രക്കാർക്കും ഇത്തരം സർവീസുകൾ ആവശ്യമായി വരാറില്ല. നിങ്ങൾ ഒരു സിഎംസിയുടെ സേവനം പ്രയോജനപ്പെടുത്തുമ്പോൾ അവരുടെ നിയമങ്ങളും വ്യവസ്ഥകളും വ്യക്തമായി വായിച്ച് മനസിലാക്കിയിരിക്കണം.