- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ നിന്നുള്ള യാത്രികരുടെ എണ്ണം പെരുകി; ഫസ്റ്റ് ക്ലാസ് സീറ്റുകൾ ഒഴിവാക്കി എമിറേറ്റ്സ് വിമാനങ്ങൾ സീറ്റ് എണ്ണം 615 ആക്കി ഉയർത്തി; ക്രിസ്മസ് ബുക്കിങ് തുടങ്ങിയപ്പോഴും ലാഭം ദുബായ് വിമാനക്കമ്പനിക്ക് തന്നെ
ക്രിസ്മസ് ബുക്കിങ് തുടങ്ങിയിരിക്കുന്നതിനാൽ ലണ്ടനിൽ നിന്നുമുള്ള യാത്രികരുടെ എണ്ണം പെരുകിയ സാഹചര്യത്തിൽ എമിറേറ്റ്സ് തങ്ങളുടെ ചില വിമാനങ്ങളിൽ നിന്നും ഫസ്റ്റ്ക്ലാസ് സീറ്റുകൾ ഒഴിവാക്കി സീറ്റ് എണ്ണം 615 ആയി ഉയർത്തിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ ക്രിസ്മസ് ഹോളിഡേ ബുക്കിങ് തുടങ്ങിയപ്പോഴും ലാഭം ദുബായ് വിമാനക്കമ്പനിക്ക് തന്നെയായിരിക്കുകയാണ്. വർധിച്ച ഡിമാന്റ് പരമാവധി മുതലെടുക്കുന്നതിന് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഫസ്റ്റ് ക്ലാസ് സീറ്റുകളെ ഒഴിവാക്കുന്ന തന്ത്രം എമിറേറ്റ്സ് പയറ്റുന്നത്. നിലവിൽ പ്രതിദിനം ലണ്ടനിലെ ഗാത്വിക്കിൽ നിന്നും മൂന്ന് എയർബസ് 380 ആണ് ദുബായിലേക്ക് പറക്കുന്നത്. ഇവയിൽ ഓരോന്നിലും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എക്കണോമി ക്ലാസ് എന്നിവയുമുണ്ട്. എന്നാല് നവംബറിലും ഡിസംബറിലും ലണ്ടനിലേക്ക് വരുന്നതും പോകുന്നതുമായ ചില എമിറേറ്റ്സ് വിമാനങ്ങളിൽ ബുക്കിങ് വർധിച്ചിരിക്കുന്നതിനാൽ വെറും ബിസിനസ്, എക്കണോമി ക്ലാസുകൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് ഷെഡ്യൂളിങ് ഡാറ്റ പ്രൊവൈഡറായ റൂട്ട്സ്ഓൺലൈ
ക്രിസ്മസ് ബുക്കിങ് തുടങ്ങിയിരിക്കുന്നതിനാൽ ലണ്ടനിൽ നിന്നുമുള്ള യാത്രികരുടെ എണ്ണം പെരുകിയ സാഹചര്യത്തിൽ എമിറേറ്റ്സ് തങ്ങളുടെ ചില വിമാനങ്ങളിൽ നിന്നും ഫസ്റ്റ്ക്ലാസ് സീറ്റുകൾ ഒഴിവാക്കി സീറ്റ് എണ്ണം 615 ആയി ഉയർത്തിയിരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ ക്രിസ്മസ് ഹോളിഡേ ബുക്കിങ് തുടങ്ങിയപ്പോഴും ലാഭം ദുബായ് വിമാനക്കമ്പനിക്ക് തന്നെയായിരിക്കുകയാണ്. വർധിച്ച ഡിമാന്റ് പരമാവധി മുതലെടുക്കുന്നതിന് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് ഫസ്റ്റ് ക്ലാസ് സീറ്റുകളെ ഒഴിവാക്കുന്ന തന്ത്രം എമിറേറ്റ്സ് പയറ്റുന്നത്.
നിലവിൽ പ്രതിദിനം ലണ്ടനിലെ ഗാത്വിക്കിൽ നിന്നും മൂന്ന് എയർബസ് 380 ആണ് ദുബായിലേക്ക് പറക്കുന്നത്. ഇവയിൽ ഓരോന്നിലും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, എക്കണോമി ക്ലാസ് എന്നിവയുമുണ്ട്. എന്നാല് നവംബറിലും ഡിസംബറിലും ലണ്ടനിലേക്ക് വരുന്നതും പോകുന്നതുമായ ചില എമിറേറ്റ്സ് വിമാനങ്ങളിൽ ബുക്കിങ് വർധിച്ചിരിക്കുന്നതിനാൽ വെറും ബിസിനസ്, എക്കണോമി ക്ലാസുകൾ മാത്രമേ ഉണ്ടാവുകയുള്ളുവെന്നാണ് ഷെഡ്യൂളിങ് ഡാറ്റ പ്രൊവൈഡറായ റൂട്ട്സ്ഓൺലൈൻ വെളിപ്പെടുത്തുന്നത്. സാധാരണ 489 യാത്രക്കാർക്ക് മാത്രം സഞ്ചരിക്കാനാവുന്ന വിമാനങ്ങളിൽ ഇത്തരത്തിൽ ഫസ്റ്റ്ക്ലാസുകൾ ഒഴിവാക്കുന്നതിലൂടെ 615യാത്രക്കാരെ കൊണ്ട് പോകാൻ സാധിക്കും. 26 ശതമാനമാണീ വർധനവ്.
വിമാനത്തിലെ ചാർജ് നാളിതുവരെ ഇല്ലാത്തതിനേക്കാൾ കുറഞ്ഞിരിക്കുന്നുവെന്നും അതിനാൽ യാത്രക്കാർക്ക് ഇത് സന്തോഷവാർത്തയാണെന്നും എയർട്രാൻസ്പോർട്ട് വേൾഡ് യൂറോപ്യൻ എഡിറ്ററായ വിക്ടോറിയ മൂറെസ് പറയുന്നു. എന്നാൽ ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ സർവീസ് പ്രദാനം ചെയ്യാൻ എയർലൈൻസ് വളരെയേറെ പാടുപെടുന്നുവെന്നും മുറെസ് വെളിപ്പെടുത്തുന്നു. മാറിയ സാഹചര്യത്തിനനുസരിച്ച് എ 380 ഫ്ലൈറ്റുകളിൽ നിന്നും പരമാവധി വരുമാനമുണ്ടാക്കുകയെന്ന ലളിതമായ ബിസിനസ് തന്ത്രമാണ് എമിറേറ്റ്സ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഏവിയേഷൻ അനലിസ്റ്റായ ജോൺ സ്ട്രിക്ക്ലാൻഡ് അഭിപ്രായപ്പെടുന്നത്.
വർധിച്ച ഡിമാന്റ് മുതലാക്കാൻ ബ്രിട്ടീഷ് എയർവേസും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗാറ്റ്‌വിക്ക് എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന ബോയിങ് 777 വിമാനത്തിൽ 52 അധിക സീറ്റുകൾ കൂടി ബ്രിട്ടീഷ് എയർവേസ് കൂട്ടിച്ചേർത്തിട്ടുണ്ട്. എക്കണോമിയിലെ ഓരോ നിരയിലും ഓരോ സീറ്റുകൾ കൂടി അധികമായി കൂട്ടിച്ചേർത്താണിത് സാധ്യമാക്കിയിരിക്കുന്നത്. നിരവധി റൂട്ടുകളിൽ ക്വാന്റാസിന് എമിറേറ്റ്സുമായി പങ്കാളിത്തമുണ്ട്. അടുത്ത വർഷം ക്വാന്റാസ് ഹീത്രൂവിൽ നിന്നും പെർത്തിലേക്ക് ആരംഭിക്കുന്ന നോൺസ്റ്റോപ്പ് സർവീസിൽ അവർ ഫസ്റ്റ്ക്ലാസ് വാഗ്ദാനം ചെയ്യുന്നില്ല. ക്രിസ്മസ് തിരക്കിൽ ഹീത്രൂവിൽ നിന്നും ഗാത്വിക്കിൽ നിന്നും ചില അധിക സർവീസുകൾ നടത്തുന്നതിനുള്ള സ്ലോട്ടുകൾ എമിറേറ്റ്സ് നേടിയിട്ടുമുണ്ട്.