മേരിക്കയിലെ ജോൺ എഫ്.കെന്നഡി ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ട് വിമാനങ്ങൾ തമ്മിൽ ശക്തമായി കൂട്ടിയിടിച്ചു. ലണ്ടനിലേക്ക് പറന്നുയരാനായി നീങ്ങിയ വെർജിൻ അറ്റ്‌ലാൻിക് വിമാനത്തിന്റെയും ഈജിപ്ത് എയർ ജെറ്റ് വിമാനത്തിന്റെയും ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് വെർജിന്റെ ചിറക് ഒടിഞ്ഞ് വീഴുകയും ചെയ്തു. വിമാനത്തിന്റെ ചിറകിന്റെ പകുതിയോളം ഒടിഞ്ഞ് വീണിരുന്നുവെന്നാണ് ദൃക്‌സാക്ഷികളിലൊരാളായ സ്ത്രീ വെളിപ്പെടുത്തുന്നത്. സംഭവം നടക്കുമ്പോൾ ന്യൂടൗണ്അബെയിൽ നിന്നുമുള്ള ഹോളിഡേ മേക്കറായ വിക്കി കോംപ്ടൺ തന്റെ അമ്മ മാർഗററ്റിനൊപ്പം വെർജിൻ അറ്റ്‌ലാന്റിക് എയർക്രാഫ്റ്റിലുണ്ടായിരുന്നു.

വിമാനം ടേക്ക് ഓഫ് വേളയിൽ ശക്തമായി കുലുങ്ങാൻ തുടങ്ങിയപ്പോൾ കോംപ്ടൺ ഇത് മൊബൈൽ ക്യാമറയിൽ പകർത്താൻ തുടങ്ങിയിരുന്നു. ഇത് വളരെ ഭീകരമായ അനുഭവമായിരുന്നുവെന്നും തുടർന്ന് തങ്ങലുടെ വിമാനത്തിന്റെ ചിറകിന്റെ പകുതിയോളം ഭാഗം കൂട്ടിയിടിയിൽ ഒടിഞ്ഞ് വീണിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് വെർജിൻ എയർവേസ് വിമാനത്തിലുള്ളവർ രണ്ട് മണിക്കൂറോളം അനിശ്ചിതത്വത്തിലായിരുന്നു. ഈ സന്ദർഭത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എൻജിനീയർമാരും ഗ്രൗണ്ട് ക്രൂവും അതിനിടെ ഗൗരവപൂർവം ആലോചിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഈ വിമാനത്തിലുള്ളവരെയെല്ലാം ഇറക്കുകയും ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വൈകുന്നേരം 6.30ന് ന്യൂയോർക്കിൽ നിന്നും പറന്നുയരാനിരുന്ന രണ്ട് വിമാനങ്ങളാണ് ഇത്തരത്തിൽ കൂട്ടിയിടിക്കപ്പെട്ടിരിക്കുന്നത്. വെർജിനിൽ ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ അഞ്ച് മണിക്കൂറുകൾക്ക് ശേഷം മറ്റൊരു വിമാനത്തിൽ കയറ്റി വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതായത് രാത്രി 11.20നായിരുന്നു ഈ പകരം വിമാനം ജെഎഫ്‌കെയിൽ നിന്നും പറന്നുയർന്നത്. രാത്രി 7.05ന് നടന്ന കൂട്ടിയിടിയിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ല.

വെർജിൻ അറ്റ്‌ലാന്റിക് എയൽലൈൻസിന്റെ ഫ്‌ലൈറ്റ് 4സി , എയർബസ് എ333ന്റെ വലതു ചിറകാണ് ഒടിഞ്ഞ് തൂങ്ങിയിരിക്കുന്നതെന്നാണ് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസസ്‌ട്രേഷൻ വെളിപ്പെടുത്തുന്നത്.ഈ വിമാനം ഈജിപ്ത്എയർ ഫ്‌ലൈറ്റ് 986 , ബോയിങ് 777ന്റെ ഇടത് ചിറകിനാണ് കൂട്ടിയിടിച്ചത്. കെയ്‌റോയിലേക്ക് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു ഈ വിമാനം. കൂട്ടിയിടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും നിരവധി യാത്രക്കാർ സോഷ്യൽ മീഡിയകളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടല്ല വിമാനങ്ങൾ റൺവേയിൽ വച്ച് പരസ്പരം കൂട്ടിയിടിക്കുന്നത്. ഈ വർഷം ഓഗസറ്റിൽ രണ്ട് ഇന്തോനേഷ്യൻ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഇന്തോനേഷ്യയിലെ നോർത്ത് സുമാത്രയിലെ മെഡാനിലെ ക്വാലനാമു ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേയിൽ വച്ച് കൂട്ടിയിടിച്ചിരുന്നു. ഇതേ മാസം ജെഎഫ്‌കെയിൽ വച്ച് ഒരു അമേരിക്കൻ എയർലൈൻസ് വിമാനവും ഡെൽറ്റെ വിമാനവും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂ ജഴ്‌സിയിലെ ന്യൂവാർക്ക് എയർപോർട്ടിൽ വച്ച് യുണൈറ്റ്ഡ് എയർലൈൻസ് വിമാനവും ലുഫ്താൻസ് ജെറ്റും കൂട്ടിയിടിച്ചിരുന്നു.