ണ്ടൻ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ നിന്നും മലാഗ എയർപോർട്ടിൽ ഇറങ്ങിയ റിയാൻഎയർ വിമാനത്തിൽ നിന്നും ഒരു യാത്രക്കാരൻ എമർജൻസി ഡോർ തുറന്ന് വിമാനത്തിന്റെ ചിറക് വഴി ഊർന്നിറങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഈ വിമാനം ഒരു മണിക്കൂർ വൈകി ലാൻഡ് ചെയ്തതിനാൽ തന്റെ കണക്ഷൻ ഫ്ലൈറ്റ് മിസാവുമെന്ന ഭയത്താലാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. എന്നാൽ ഇയാൾക്ക് ആസ്തമയുടെ ഉപദ്രവമുണ്ടായിരുന്നുവെന്നും അതിനാലാണ് അയാൾ നിലത്തിറങ്ങാൻ വെപ്രാളപ്പെട്ടിരുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

പോളണ്ടുകാരനായ വിക്ടർ എന്ന് വിൽക്കുന്ന 57കാരനാണ് ഈ സാഹസം കാട്ടി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. ഫ്ലൈറ്റ് എഫ്ആർ8164ന്റെ ചിറക് വഴിയായിരുന്നു ഇയാൾ അതിസാഹസികമായി ഊർന്നിറങ്ങിയത്. ഒരു മണിക്കൂർ വൈകിയെത്തിയ വിമാനത്തിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ മറ്റൊരു 30 മിനുറ്റ് കൂടി കാത്തിരിക്കേണ്ടി വരുമെന്ന് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിക്ടർ ഈ സാഹസം നിർവഹിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് വൈകുന്നതെന്ന കാരണ യാത്രക്കാരെ ബോധിപ്പിച്ചിരുന്നുമില്ല. വിമാനം ഒരു മണിക്കൂർ വൈകിപ്പറക്കാൻ തുടങ്ങിയത് മുതൽ വിക്ടർ അസ്വസ്ഥനായിരുന്നുവെന്നാണ് സൂചന.

മലാഗയിൽ താമസിക്കുന്ന വിക്ടർ തന്റെ എയർബാഗുമെടുത്തിട്ടായിരുന്നു ചിറക് വഴി ഊർന്നിറങ്ങിയിരുന്നത്. വിമാനത്തിൽ നിന്നും താഴത്തിറങ്ങിയ വിക്ടറിനെ ഗ്രൗണ്ട് സ്റ്റാഫ് നിർബന്ധിപ്പിച്ച് വീണ്ടും വിമാനത്തിൽ തന്നെ കയറ്റിയിരുന്നു. അയാൾ വീണ്ടും അവിടെ നിന്നും ചാടുമെന്ന ആശങ്ക ശക്തമായതിനെ തുടർന്ന് സിവിൽഗാർഡ് ഓഫീസർമാർ എത്തുന്നത് വരെ അയാളെ വിമാനത്തിനുള്ളിൽ പിടിച്ച് വയ്ക്കുകയും ചെയ്തിരുന്നു.ഇയാൾക്ക് ആസ്ത്മ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നതിനാൽ അത്യാവശ്യമായി ഓക്സിജൻ വേണ്ടതിനാലാണ് തിരക്കിട്ട് പുറത്തിറങ്ങിയതെന്നും ഇയാളുടെ ആവശ്യങ്ങൾക്ക് സെക്യൂരിറ്റി ഗാർഡുമാർ ചെവിക്കൊടുത്തില്ലെന്നും സഹയാത്രികനായ രാജ് മിസ്ട്രി വെളിപ്പെടുത്തുന്നു.

തന്റെ അടുത്തിരുന്ന വിക്ടറിനോട് യാത്രയിലുനീളം താൻ സംസാരിച്ചിരുന്നുവെന്നും അയാൾ പലവട്ടം ഇൻഹേലർ ഉപയോഗിച്ചിരുന്നുവെന്നും രാജ് വെളിപ്പെടുത്തുന്നു. വിമാനം പറന്നുയരുന്നതിന് മുമ്പ് വിക്ടർ മരുന്ന് കഴിച്ചിരുന്നുവെന്നും രാജ് ഓർക്കുന്നു. എന്നാൽ യാത്രയിലുടനീളം ഇയാൾക്ക് ശ്വാസം മുട്ടിയിരുന്നു. തുടർന്ന് ശ്വാസം മുട്ട് രൂക്ഷമായപ്പോഴാണ് വിമാനം നിലത്തിറങ്ങിയപ്പോൾ അതിൽ നിന്നും വേഗം പുറത്ത് കടക്കാൻ വിക്ടർ തിരക്ക് കൂട്ടിയിരുന്നതെന്നും എന്നാൽ വിമാന ജോലിക്കാരും സെക്യൂരിറ്റി ഓഫീസർമാർ അത് ചെവിക്കൊണ്ടില്ലെന്നും രാജ് ആരോപിക്കുന്നു. എന്നാൽ എയർപോർട്ട് സുരക്ഷ ലംഘിച്ചതിനെ തുടർന്നാണ് വിക്ടറിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് റിയാൻഎയർ പ്രതികരിച്ചിരിക്കുന്നത്.