- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും വിമാന ദുരന്തം; ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണെന്ന് സൂചന; അപകടത്തിൽപ്പെട്ടത് ലയൺ എയർ വിമാനം; ഇന്ത്യോനേഷ്യയിൽ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189 പേർ; എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം തകർന്ന വിമാനത്തെ കണ്ടെത്താൻ അടിയന്തര നടപടികൾ; യാത്രക്കാരെല്ലാവരും കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്
ജക്കാർത്ത: ഇന്ത്യോനേഷ്യയിൽ വീണ്ടും വിമാന അപകടമുണ്ടായതായി സൂചന. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽപ്പെട്ടത് ലയൺ എയർ വിമാനമാണ്. ഇന്ത്യോനേഷ്യയിൽ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189പേരാണ്. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം തകർന്ന വിമാനത്തെ കണ്ടെത്താൻ നടപടികൾ തുടങ്ങി കഴിഞ്ഞു. യാത്രക്കാരെല്ലാം അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ജക്കാർത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്ക് പോയ ലയൺ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം തകർന്നു വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയർന്ന വിമാനവുമായി 6.33 നാണ് അവസാന ആശയവിനിമയം നടന്നത്. രണ്ട് ശിശുക്കളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 210 ആളുകൾക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. തിരച്ചിൽ തു
ജക്കാർത്ത: ഇന്ത്യോനേഷ്യയിൽ വീണ്ടും വിമാന അപകടമുണ്ടായതായി സൂചന. ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന വിമാനം കടലിൽ തകർന്ന് വീണെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽപ്പെട്ടത് ലയൺ എയർ വിമാനമാണ്. ഇന്ത്യോനേഷ്യയിൽ നിന്ന് പുറപ്പെട്ട ഫ്ളൈറ്റിലുള്ളത് 189പേരാണ്. എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം തകർന്ന വിമാനത്തെ കണ്ടെത്താൻ നടപടികൾ തുടങ്ങി കഴിഞ്ഞു. യാത്രക്കാരെല്ലാം അപകടത്തിൽ കൊല്ലപ്പെട്ടുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
ജക്കാർത്തയിൽ നിന്ന് ബങ്കാ ദ്വീപിലെ പങ്കാൽ പിനാങ്കിലേക്ക് പോയ ലയൺ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം തകർന്നു വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയർന്ന വിമാനവുമായി 6.33 നാണ് അവസാന ആശയവിനിമയം നടന്നത്. രണ്ട് ശിശുക്കളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 210 ആളുകൾക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. തിരച്ചിൽ തുടരുകയാണ്.
പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ടുണ്ട്. ബോയിങ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിംഗിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനമാണിത്. ഇത് മൂന്നാം തവണയാണ് ലയൺ എയർ വിമാനം അപകടത്തിൽപ്പെടുന്നത്.
2013 ൽ ഒരു ലയൺ എയർ വിമാനം ബാലിക്ക് സമീപം കടലിൽ ഇടിച്ചിറക്കിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 108 പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. .2004 ൽ ജക്കാർത്തയിൽ ലയൺ എയർ വിമാനം തകർന്ന് വീണ് 25 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു.