ട്രാബ്‌സണ്: തുർക്കിയിലെ തീരദേശ വിമാനത്താവളത്തിൽനിന്നു പറന്നുയരുന്നതിനിടെ വിമാനം കരിങ്കടലിലേക്ക് കൂപ്പുകുത്തി. ശനിയാഴ്ച രാത്രി തുർക്കിയിലെ ട്രാബ്‌സണ് വിമാനത്താവളത്തിലായിരുന്നു അപകടം. 162 യാത്രക്കാരുണ്ടായിരുന്നു. ഇവർക്ക് ആപത്തുണ്ടായില്ലെന്നാണ് റിപ്പോർ്ട്ടുകൾ. അങ്കാറയിൽനിന്നു ട്രാബ്‌സണിലേക്കു പറന്ന പെഗസ്സസ് എയർലൈൻസ് വിമാനം റണ്വേയിൽനിന്നു തെന്നി കടലിലേക്കു മൂക്കുകുത്തി ചെരിയുകയായിരുന്നു. 162 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ തുർക്കി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.